ജി.എസ്.ടി: ആശങ്ക പരിഹരിക്കണം -സെക്യൂരിറ്റി ജീവനക്കാർ ജി.എസ്.ടി: ആശങ്ക പരിഹരിക്കണം -സെക്യൂരിറ്റി ജീവനക്കാർ കോഴിക്കോട്: ജി.എസ്.ടി നടപടിക്രമങ്ങളിലൂടെ സെക്യൂരിറ്റി ജീവനക്കാർ അനുഭവിക്കുന്ന ആശങ്ക പരിഹരിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് യുനൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഒാഫ് എക്സ് സർവിസ്മെൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മുൻ പൊലീസ് സൂപ്രണ്ട് എൻ. സുഭാഷ് ബാബു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് കെ.ടി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എൻ.വി. പ്രദീപ്കുമാർ മുഖ്യാതിഥിയായി. സ്വാതന്ത്ര്യ സമരസേനാനി പി. വാസു, എം. കുഞ്ഞികൃഷ്ണൻ, കെ. അനന്തൻനായർ, അഡ്വ. എം. രാജൻ, ഉസ്മാൻ കടവത്ത്, റുഖിയ ബീവി, കെ.കെ. ബാബു, സി. സദാനന്ദ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി വൈസ് പ്രസിഡൻറ് ആർ.കെ. വേലായുധൻ സ്വാഗതവും സൊസൈറ്റി ഡയറക്ടർ കെ. ശോഭന നന്ദിയും പറഞ്ഞു. PADAM: CT1 യുനൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഒാഫ് എക്സ് സർവിസ്മെൻ സംസ്ഥാന സമ്മേളനം മുൻ പൊലീസ് സൂപ്രണ്ട് എൻ. സുഭാഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.