കോഴിക്കോട്: ജില്ലയിലെ ഭിന്നലിംഗക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് നിർദേശിച്ചു. കലക്ടറേറ്റിൽ ഭിന്നലിംഗക്കാരുടെ ജോലി, വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. ജില്ലയിൽ ഇതുവരെ 70 പേരാണ് തിരിച്ചറിയൽ കാർഡിനായി അപേക്ഷിച്ചിട്ടുള്ളത്. അതിൽ 30 പേരുടെ സ്ക്രീനിങ് പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്ക്രീനിങ് നടപടികൾ ഉടൻ പൂർത്തീകരിക്കും. ഐ.ഡി കാർഡിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷിക്കണമെന്നും കലക്ടർ അറിയിച്ചു. ട്രാൻസ്ജെൻഡേഴ്സിന് ജില്ല പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ ഫാഷൻ ഡിെസെനിങ്ങിലും ഡി.ടി.പി കോഴ്സിലും പരിശീലനം നൽകുന്നുണ്ട്. മറ്റു തൊഴിൽമേഖലകളിൽ പരിശീലനം ആവശ്യമുണ്ടെങ്കിൽ അപേക്ഷകൾ സമർപ്പിക്കണമെന്നും കലക്ടർ അറിയിച്ചു. അസി. കലക്ടർ സ്നേഹിൽകുമാർ സിങ്, സാമൂഹികനീതി വകുപ്പ് സീനിയർ സൂപ്രണ്ട് പി. പരമേശ്വരൻ, ജില്ല ലേബർ ഓഫിസർ പി.പി. സന്തോഷ് കുമാർ, ജില്ല എംപ്ലോയ്മെൻറ് ഓഫിസർ ടി.ടി. മീനാക്ഷി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.