ഭക്ഷ്യമന്ത്രിയുമായുള്ള ചർച്ചയിൽ സംതൃപ്തരല്ലെന്ന് റേഷൻ വ്യാപാരികൾ കോഴിക്കോട്: ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമനുമായി നടത്തിയ ചർച്ചയിൽ റേഷൻ വ്യാപാരികളെ ബാധിക്കുന്ന മൗലിക വിഷയങ്ങൾ സംഘടന ഭാരവാഹികൾ വളരെ വിശദമായി ഉന്നയിെച്ചങ്കിലും വ്യക്തമായ തീരുമാനമെടുക്കാൻ മന്ത്രിക്കും അധികൃതർക്കും സാധിച്ചില്ലെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ റേഷൻ വ്യാപാരികൾക്കായി പ്രഖ്യാപിച്ച് അംഗീകരിച്ച വേതന പാക്കേജ് ഇപ്പോൾ അട്ടിമറിച്ചിരിക്കുന്നു. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ 60 കടകളിൽ ആദ്യപടിയായി ജനുവരി ആറിന് ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നത് സ്വാഗതം ചെയ്യുന്നുവെങ്കിലും ഇൗ താലൂക്കിലെ മുഴുവൻ കടകളിലും മെഷീൻ സ്ഥാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.