കോഴിക്കോട്: ജില്ലയിലെ മികച്ച ബാസ്കറ്റ്ബാൾ താരങ്ങൾക്കുള്ള 2016-17 വർഷത്തെ കാഷ് അവാർഡുകളും ട്രോഫിയും വിതരണം ചെയ്തു. കോഴിക്കോട് ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷെൻറയും ബാസ്കറ്റ്ബാൾ ലവേഴ്സ് അസോസിയേഷൻ കോഴിക്കോടിെൻറയും സഹകരണത്തോടെ ബാസ്കറ്റ്ബാൾ നെറ്റ്വർക്ക് ക്ലബാണ് അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തിൽ രാഹുൽ ശരത്, വനിത വിഭാഗത്തിൽ എലിസബത്ത് ഹില്ലാരിയോസ്, ജൂനിയർ ആൺകുട്ടികൾ പി. കശ്യപ് മോഹനൻ, ജൂനിയർ പെൺകുട്ടികൾ പി.പി. നവ്യാരാജ്, യൂത്ത് ആൺകുട്ടികൾ രോഹിത് തങ്കച്ചൻ, യൂത്ത് പെൺകുട്ടികൾ ജസ്റ്റിന, സൽമ സജിത്ത്, സബ് ജൂനിയർ ആൺകുട്ടികൾ നിതിൻ ബേബി, സബ് ജൂനിയർ പെൺകുട്ടികൾ അവന്തിക് എസ്. ബിജു എന്നിവരാണ് അവാർഡ് ജേതാക്കൾ. കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി അവാർഡുകൾ വിതരണം ചെയ്തു. ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന പരിപാടിയിൽ ബാസ്കറ്റ്ബാൾ നെറ്റ്വർക്ക് ക്ലബ് പ്രസിഡൻറ് കെ.എം. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം. ഹാരിസ്, സി. ശശിധരൻ എന്നിവർ സംസാരിച്ചു. ബാസ്കറ്റ്ബാൾ ലവേഴ്സ് അസോസിയേഷൻ കോഴിക്കോട് സെക്രട്ടറി ജോൺസൺ ജോസഫ് സ്വാഗതവും ബാസ്കറ്റ്ബാൾ നെറ്റ്വർക്ക് ക്ലബ് സെക്രട്ടറി കെ. ബാബു നന്ദിയും പറഞ്ഞു. വാസു ഏട്ടൻ റോഡ് കോഴിക്കോട്: നഗരസഭ മുൻ കൗൺസിലർ പി.കെ. വാസു ഏട്ടെൻറ പേര് അദ്ദേഹത്തിെൻറ പാറോപ്പടി വീടിന് സമീപത്തെ റോഡിന് നൽകി. മേയർ തോട്ടത്തിൽ രവീന്ദ്രൻ നാമകരണ ഉദ്ഘാടനം നിർവഹിച്ചു. പ്രമീള ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ലളിതപ്രഭ മുഖ്യാതിഥിയായി. ടി.കെ. വേണു, ഇ. പ്രശാന്ത് കുമാർ, കെ.വി. സുബ്രഹ്മണ്യൻ, കെ. വിശ്വനാഥൻ, സദാനന്ദൻ മാസ്റ്റർ, സന്തോഷ് കുമാർ, വിനീത് കുമാർ, ഡോ. അരുൺ കുമാർ, കെ.ടി. പത്മജ, അഡ്വ. രാധാകൃഷ്ണൻ, എ.കെ. നുഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.