മുക്കം കൃഷിഭവൻ: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി മുക്കം: ടൗണിൽ നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കൃഷിഭവൻ അഗസ്ത്യൻ മുഴിയിലെ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ച് തുടങ്ങി. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഓഫിസ് ബുധനാഴ്ച പ്രവർത്തനമാരംഭിച്ചത്. നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ട് 22 മാസമായി. സർക്കാർ ഓഫിസുകൾ ഇവിടെ പ്രവർത്തനമാരംഭിക്കാൻ താമസം നേരിടുന്നതിൽ പ്രതിഷേധവും പ്രക്ഷോഭ നീക്കങ്ങളും നടക്കുന്നതിനിടെയാണ് കൃഷിഭവൻ സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചത്. ജോർജ് എം. തോമസ് എംഎൽഎ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷ തൈകളുടെയും പച്ചക്കറി തൈകളുടെയും വിതരണത്തിെൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടർ ടി.ഡി. മീന ആത്മ പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ സ്വാഗതം പറഞ്ഞു. വി. ലീല, മുക്കം വിജയൻ, ഷഫീഖ് മാടായി, ജസ്സി രാജൻ, കെ. സുന്ദരൻ, എൻ.ബി. വിജയകുമാർ, കെ. മോഹനൻ, ഗഫൂർ കല്ലുരുട്ടി, ബാലകൃഷ്ണൻ വെണ്ണക്കോട്, ടി.കെ. സാമി, എം.പി. രവീന്ദ്രനാഥൻ, ടാർ സൻജോസ്, ബെന്നി ജോസ്, സി.എൻ. ശിവദാസൻ, സി. വസന്തകുമാരി, സി.ടി. നളേശൻ, പി.കെ. ജോസഫ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ പ്രിയ മോഹൻ നന്ദിപറഞ്ഞു. photo: MKMUC 2 മുക്കം സിവിൽ സ്റ്റേഷനിൽ കൃഷിഭവെൻറ ഓഫിസ് ജോർജ് എം. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.