കാട്ടിക്കുളത്ത് ഗുണ്ടാവിളയാട്ടത്തിൽ നാലുപേര്‍ക്ക് പരിക്ക്​

കാട്ടിക്കുളം: കാട്ടിക്കുളത്ത് ഗുണ്ടാവിളയാട്ടത്തിൽ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ക്രൂര മർദനമേറ്റു. മദ്യക്കുപ്പി അടക്കമുള്ളവ കൊണ്ട് മർദനമേറ്റ നിലയിൽ ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ദിനത്തില്‍ രാത്രി 10.30യോടെ കാട്ടിക്കുളം ടൗണിലാണ് സംഭവം. ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ബഹളമുണ്ടാക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച പ്രദേശവാസികളെയാണ് ഒരുസംഘം മർദിച്ചത്. മദ്യക്കുപ്പി കൊണ്ടുള്ള മർദനത്തില്‍ തലക്കും ചെവിക്കുമടക്കം ഗുരുതര പരിക്കേറ്റാണ് നാലുപേരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാണ്ടിക്കടവ്, തരുവണ എന്നിവിടങ്ങളിലുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. മൂന്നുപേര്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്. ലോറിക്ക് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ലോറിക്കാരും കാര്‍ യാത്രക്കാരും തമ്മിലുണ്ടായ പ്രശ്നങ്ങൾക്കു പിന്നാലെയാണ് നാട്ടുകാർക്ക് മർദനമേറ്റത്. പാണ്ടിക്കടവില്‍നിന്നും വാഹനത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.