ഭരണഘടനയെ വരെ എലിമിനേറ്റ്​ ചെയ്യാൻ ശ്രമമെന്ന്​

കോഴിക്കോട്: ഇന്ത്യയിൽ ഭരണഘടനയെ വരെ എലിമിനേറ്റ് ചെയ്യാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാർ പറഞ്ഞു. 'ഇന്ത്യയിൽ സാമൂഹിക സാമ്പത്തിക ഉന്മൂലനം' എന്ന വിഷയത്തിൽ പീപ്ൾ എഗൻസ്റ്റ് ഗ്ലോബലൈസേഷൻ സംഘടിപ്പിച്ച ഒാപൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ ഘടന മാത്രമല്ല, കാലങ്ങളായി നേടിയെടുത്ത ഇന്ത്യൻ പാരമ്പര്യത്തെയും ഭരണഘടനയെയും തള്ളിക്കളയാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജാതി-മത ഭേദമന്യേ ഇന്ത്യയിൽ സാർവത്രികമായി നടമാടുന്ന പ്രക്രിയയാണ് അഴിമതി. കള്ളനോട്ടു നിരോധനത്തെപ്പറ്റി ഇടതുപക്ഷമടക്കമുള്ളവവർ പറയുന്നത് ശരിയാണെങ്കിലും ത​െൻറ വാദം ജനങ്ങളെ വിശ്വസിപ്പിക്കാൻ മോദിക്കു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. അനിൽ വർമ, കെ. അജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.