*ജില്ലയിലെ റിസോർട്ട്, േഹാംസ്റ്റേകൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശനമാക്കി കൽപറ്റ: ജില്ലയിൽ വർധിച്ചുവരുന്ന റിസോർട്ടുകളും ഹോംസ്റ്റേകളും സർവിസ് വില്ലകളുമൊക്കെ പ്രവർത്തിക്കണമെങ്കിൽ പൊലീസിെൻറ നിരാക്ഷേപ പത്രം വേണമെന്ന നിയമം കർശനമാക്കുന്നു. മാവോവാദി ഭീഷണിയും മറ്റു സുരക്ഷാപ്രശ്നങ്ങളുമൊക്കെ മുൻനിർത്തിയാണ് ജില്ലയിലെ അനിയന്ത്രിതമായി പെരുകുന്ന റിസോർട്ട്, ഹോംസ്റ്റേകളെ നിരീക്ഷണത്തിനു കീഴിലാക്കാൻ പൊലീസ് ഒരുങ്ങുന്നത്. വയനാട്ടിലുടനീളം ഇത്തരത്തിൽ അഞ്ഞൂറോളം സ്ഥാപനങ്ങളുെണ്ടങ്കിലും ഇവയിൽ 150ഒാളം മാത്രമാണ് പൊലീസിെൻറ എൻ.ഒ.സിയോടു കൂടി പ്രവർത്തിക്കുന്നത്. ഇൗ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ റിേസാർട്ട്, ഹോംസ്റ്റേ, സർവിസ് വില്ലകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് (പി.സി.സി) അപേക്ഷിക്കണമെന്ന് ജില്ല പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. പല സ്ഥാപനങ്ങളും ജനവാസകേന്ദ്രങ്ങളിൽനിന്ന് ഒറ്റപ്പെട്ടും കാടിനോടു േചർന്നും ഏക്കർകണക്കിനുള്ള തോട്ടങ്ങൾക്ക് നടുവിലും കുന്നിൻ മുകളിലും ഒക്കെയായാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെത്തുന്ന ടൂറിസ്റ്റുകളിലേെറയും പച്ചപ്പിനു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന റിസോർട്ടുകളും ഹോംസ്റ്റേകളുമൊക്കെയാണ് താമസത്തിനായി കൂടുതൽ ഇഷ്ടപ്പെടുന്നതും. വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, തരിയോട്, മേപ്പാടി, മൂപ്പൈനാട്, മുട്ടിൽ, അമ്പലവയൽ, നൂൽപുഴ, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട്, നെന്മേനി തുടങ്ങിയ ഒേട്ടറെ പഞ്ചായത്തുകളിൽ ഇൗ രീതിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. വേണ്ട രേഖകൾ പലതും ഇല്ലാതെയാണ് ഇവയിൽ മിക്കതും പ്രവർത്തിക്കുന്നത്. ''ജില്ലയിലെ ഇത്തരം സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് മാത്രമാണ് പൊലീസിെൻറ എൻ.ഒ.സി നേടിയിട്ടുള്ളൂ. ഇത്രയധികം സ്ഥാപനങ്ങൾ അനിയന്ത്രിതമായി പ്രവർത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ടൂറിസ്റ്റുകൾക്ക് താമസസൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെ വിവരശേഖരണം നടത്തേണ്ടത് ടൂറിസ്റ്റുകളുടെ സുരക്ഷക്കും അത്യന്താപേക്ഷിതമാണ്. വനമേഖലയിലെ മാവോവാദി സാന്നിധ്യം ടൂറിസം മേഖലയെ ബാധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇൗ നീക്കം'' -ജില്ല പൊലീസ് മേധാവി അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു. ജില്ലയിലെ റിസോർട്ടുകളിൽ 50 എണ്ണമാണ് നേരത്തേ, പൊലീസ് എൻ.ഒ.സി കരസ്ഥമാക്കിയിട്ടുള്ളത്. കാനനമേഖലകളിൽ ഉൾപ്പെടെയുള്ളവയടക്കം ജില്ലയിൽ മൊത്തം 400 ഹോംസ്റ്റേകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 50 എണ്ണത്തിനു മാത്രമേ പൊലീസിെൻറ നിരാക്ഷേപ പത്രമുള്ളൂ. മുമ്പ് മാസവാടകക്ക് നൽകിയ കെട്ടിടങ്ങൾ ഒഴിപ്പിച്ചെടുത്ത് ഹോംസ്റ്റേകളാക്കി രൂപാന്തരപ്പെടുത്തിയവ അടക്കം പലതും പഞ്ചായത്തിെൻറ ലൈസൻസ് പോലുമില്ലാതെയും പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ താമസിപ്പിക്കുന്ന ഇടങ്ങളിലെത്തുന്ന വിദേശികളുടെ വിവരങ്ങൾ പൊലീസിന് കൈമാറണമെന്ന കർശന നിയമം പോലും പല ഹോംസ്റ്റേകളും പാലിക്കുന്നില്ല. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ ഇത്തരത്തിൽ േഫാം-സി തയാറാക്കാത്ത അഞ്ചു സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടൂറിസത്തിെൻറ മറവിൽ വർധിച്ചുവരുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കാൻ കച്ചമുറുക്കുകയാണ് നിയമപാലകർ. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമ്പാദിക്കാൻ സ്ഥാപനങ്ങൾക്ക് നൽകിയ 10 ദിവസത്തെ സാവകാശം കഴിഞ്ഞ ദിവസം അവസാനിച്ചു. ജില്ലയിലെ മിക്ക സ്ഥാപനങ്ങളും പി.സി.സിക്ക് അപേക്ഷ നൽകിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതിെൻറ ക്രോഡീകരിച്ച കണക്ക് ഒരാഴ്ചക്കകം തയാറാക്കും. ഭാവിയിൽ പി.സി.സി ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂചന നൽകി. പ്രമേഹരോഗികൾക്ക് ഇഷ്ട ഭക്ഷണമായി നീരാളിക്കപ്പ മാനന്തവാടി: പ്രമേഹ രോഗികൾക്ക് ഇഷ്ട ഭക്ഷണമായി നീരാളിക്കപ്പ അഥവാ ഷുഗർ ഫ്രീ കപ്പ മാറുന്നു. ദേശീയ കർഷക അവാർഡ് ജേതാവ് കൂടിയായ യുവകർഷകൻ ആറാട്ടുതറ ഇല്ലത്തു വയൽ എളപ്പുപ്പാറ ഷാജിയാണ് ഈ കപ്പ കൃഷി ചെയ്യുന്നത്. മധുരത്തിെൻറ അളവ് കുറഞ്ഞ മരച്ചീനി ഷാജി ഇപ്പോൾ വ്യാപകമായി കൃഷിചെയ്തു കൊണ്ടിരിക്കുകയാണ്. മുമ്പ് ധാരാളമായി കൃഷി ചെയ്തിരുന്ന ഇനമായിരുന്നു നീരാളിക്കപ്പ. ഇതിെൻറ ഇല സാധാരണ കപ്പയുടെതിൽനിന്ന് വളരെ വ്യത്യസ്തമാണ്. വീതി കുറഞ്ഞ് നീളത്തിലുള്ളതാണിത്. നീരാളിയോട് സാമ്യം തോന്നുന്ന രീതിയിൽ ഒരു ഞെടുപ്പിൽ ഏഴ് ഇതളുണ്ടാവും. ഒാരോന്നും നിശ്ചിത അകലത്തിലാണ്. ഇലയുടെ തണ്ടിന് ചുവന്ന കളറാണെങ്കിലും ചെടിയുടെ തണ്ടിന് നേരിയ വെള്ള നിറമാണ്. ഒരു ചെടിയിൽനിന്ന് ശരാശരി എട്ടു കിലോയോളം കിഴങ്ങ് ലഭിക്കും. കിഴങ്ങിന് വെള്ള നിറമാണ്. സാധാരണ മരച്ചീനിയിൽനിന്ന് വ്യത്യസ്തമായി മധുരത്തിെൻറ അംശം ഈ മരച്ചീനിയിൽ വളരെ കുറവാണെന്നത് പ്രമേഹരോഗികൾക്ക് ഏറെ ഉപകാരപ്രദമാവുന്നു. പ്രമേഹരോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ ഷുഗർ ഫ്രീ മരച്ചീനിയിലേക്ക് മാറണമെന്നാണ് ഷാജി പറയുന്നത്. ജില്ലയിൽ മക്കിയാടുള്ള ഷെല്ലി എന്ന കർഷകനും ഷുഗർ ഫ്രീ കപ്പ ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. WDLSupp9 നീരാളിക്കപ്പ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.