കോഴിേക്കാട്: എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പിന് ഫാറൂഖ് കോളജിൽ വെള്ളിയാഴ്ച തുടക്കമാവും. കാലിക്കറ്റ് സർവകലാശാല 29 (കേരള) ബറ്റാലിയൻ കോഴിക്കോട് എൻ.സി.സി ഗ്രൂപ് ആസ്ഥാനത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പ് ജനുവരി രണ്ടിന് അവസാനിക്കുെമന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 600 കാഡറ്റുകളും നൂറോളം ഉദ്യോഗസ്ഥരും 21 എൻ.സി.സി അേസാസിയേറ്റ് ഒാഫിസർമാരും ക്യാമ്പിൽ പെങ്കടുക്കും. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ മാലദ്വീപിലെ കാഡറ്റുകളും എത്തിച്ചേരും. 23ന് പത്തുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ ക്യാമ്പിെൻറ ഒൗപചാരിക ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തെ പ്രമുഖ കലാരൂപങ്ങളും ക്യാമ്പിൽ അവതരിപ്പിക്കും. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, െക.ടി. ജലീൽ, എം.പിമാരായ പി.വി. അബ്ദുൽ വഹാബ്, എം.െക. രാഘവൻ, വി.െക.സി. മമ്മദ് കോയ എം.എൽ.എ തുടങ്ങി നിരവധി പ്രമുഖർ ക്യാമ്പിൽ സംബന്ധിക്കും. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, 29 കെ ബറ്റാലിയൻ ഒാഫിസർ കുൻവർ സിങ്, ലഫ്റ്റനൻറ് ഡോ. പി. അബ്ദുൽ അസീസ്, ലഫ്റ്റനൻറ് അബ്ദുൽ റഷീദ്, എ.എൻ.ഒ രവീന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.