കോഴിക്കോട്: മിഠായി തെരുവ് ലോക പൈതൃക നഗരങ്ങളിലെ ചരിത്രവീഥികളെ അനുസ്മരിപ്പിക്കും വിധം നവീകരിച്ചതിെൻറ ഉദ്ഘാടനച്ചടങ്ങിന് വേദിയാകാൻ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ ഒരുങ്ങി. കോട്ടപ്പറമ്പിൽ സാമൂതിരി കോവിലകത്തിെൻറ മതിലിനോട് ചേർന്ന് രൂപപ്പെട്ട്, നഗരഹൃദയമായി മാറിയ തെരുവിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് മൈതാനത്തെ പുൽത്തകിടി വെട്ടിവൃത്തിയാക്കി. മാനാഞ്ചിറ സ്ക്വയർ വന്ന ശേഷം മൈതാനത്ത് പൊതുപരിപാടി അപൂർവമാണ്. 23ന് വൈകുന്നേരം ഏഴിന് മാനാഞ്ചിറ ൈമതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച തെരുവിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വിനോദസഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായർ, എം.ജി.എസ് നാരായണൻ, യു.എ. ഖാദർ എന്നിവരെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.