കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസ് (കോഴിക്കോട് ബൈപാസ്) ആറുവരിയാക്കുന്നതിനുള്ള കരാർ ലഭിക്കുന്നതിന് അഞ്ച് കമ്പനികൾ രംഗത്ത്. റോഡ് നിർമിച്ച ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഒാപറേറ്റിവ് സൊസൈറ്റിക്കുപുറമെ ഹൈദരാബാദിലെ എൻ.സി.സി ലിമിറ്റഡ്, കെ.എം.സി കൺസ്ട്രക്ഷൻ ലിമിറ്റഡ്, കെ.എൻ.ആർ കൺസ്ട്രക്ഷൻ ലിമിറ്റഡ്, മഹാരാഷ്ട്രയിലെ ജെ.എം.സി പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് രംഗത്തുള്ളത്. കഴിഞ്ഞദിവസം ഇൗ കമ്പനികളുടെ ടെക്നിക്കൽ ബിഡ് പരിശോധിച്ചു. സാേങ്കതിക യോഗ്യതയും സാമ്പത്തികഭദ്രതയും ഇനി പരിശോധിക്കും. ഇവയെല്ലാം പൂർത്തീകരിച്ച് ചുരുക്കപ്പട്ടിക തയാറാക്കിയശേഷമാണ് കരാർ ഉറപ്പിക്കുക. 28 കിലോമീറ്റർ നീളംവരുന്ന റോഡ് അന്താരാഷ്ട്രനിലവാരത്തിൽ ആറുവരിയിൽ നവീകരിക്കുന്നതിന് മൊത്തം 1800 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വലിയപാലങ്ങൾ, ഒരു ചെറിയപാലം, ഏഴ് മേൽപാലങ്ങൾ, വാഹനങ്ങൾക്കുള്ള രണ്ട് അണ്ടർപാസുകൾ, കാൽനടയാത്രക്കാർക്കുള്ള 16 അടിപ്പാതകൾ, 103 കലുങ്കുകൾ, 26 ജങ്ഷനുകൾ എന്നിവ ഉൾപ്പെടുന്നതാണ് ൈബപാസിലെ നിർമാണപ്രവൃത്തി. ഇതിനാവശ്യമായ 127.80 ഹെക്ടർഭൂമിയിൽ 125.94 ഹെക്ടർ ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ള 1.86 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. ടെൻഡർനടപടികൾ ഡിസംബറിൽ പൂർത്തിയായി ജനുവരി ആദ്യം നിർമാണ പ്രവൃത്തി ആരംഭിക്കുമെന്നാണ് വിവരം. നാഷനൽ ഹൈവേ അതോറിറ്റി ഒാഫ് ഇന്ത്യയുടെ കോഴിക്കോട് ഒാഫിസിന് മേൽനോട്ടചുമതലയുള്ള ആറുവരിപ്പാതയുടെ നിർമാണം 30 മാസത്തിനുള്ളിൽ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നെതന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.