'സമാഗമം സമാദരം' പരിപാടിക്ക് നാളെ കല്ലാച്ചിയിൽ തുടക്കം

നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പൂർവാധ്യാപക-വിദ്യാർഥി സംഗമവും സർക്കാറി​െൻറ സാംസ്കാരിക വകുപ്പി​െൻറ സാംസ്കാരിക മേളയും ശനിയാഴ്ച കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങും. മൂന്നു ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികൾ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. 25ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ സാംസ്കാരിക പ്രദർശനം നടക്കും. 'സമാഗമം സമാദരം' എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടി ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. കലാമേള ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ഞായറാഴ്ച നടക്കുന്ന പുനത്തിൽ കുഞ്ഞബ്ദുല്ല അനുസ്മരണം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന 'വിവേകാനന്ദ സ്പർശം' മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച പൂർവ അധ്യാപക-വിദ്യാർഥി സമ്മേളനം നടക്കും. ഗോപിനാഥ് മുതുകാടി​െൻറ മാജിക് ഷോയും നടക്കും. വാർത്തസമ്മേളനത്തിൽ വി.പി. കുഞ്ഞികൃഷ്ണൻ, എ. ദിലീപ് കുമാർ, സി.വി. കുഞ്ഞികൃഷ്ണൻ, രഘുനാഥ്, കെ.ടി.കെ. ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.