വാടക കുത്ത​െന ഉയർത്തിയിട്ടും വടകര ടൗൺഹാൾ ശോച്യാവസ്ഥയിൽതന്നെ

വടകര: ടൗണ്‍ഹാളി​െൻറ വാടക കുത്തനെ ഉയർത്തിയിട്ടും നവീകരണത്തിന് നടപടി എടുക്കാതെ അധികൃതർ. മൂന്നുമാസം മുമ്പാണ് വന്‍തോതില്‍ വാടക വര്‍ധിപ്പിച്ചത്. ആവശ്യമായ സൗകര്യം ഒരുക്കാതെയാണ് വാടക കൂട്ടിയതെന്ന വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. കല്യാണത്തിനു ദിവസം 22,000 രൂപയും രണ്ടു ദിവസത്തേക്ക് 35,000 രൂപയുമാണ് വാടക നിശ്ചയിച്ചത്. ഭക്ഷണമുണ്ടെങ്കിലാണ് ഈ വ്യവസ്ഥ. എന്നാൽ, ഭക്ഷണം പാചകംചെയ്യാന്‍ അടുക്കളയോ വിതരണം ചെയ്യാന്‍ ഡൈനിങ് ഹാള്‍ സൗകര്യമോ ഇവിടെയില്ല. കഴിഞ്ഞ നഗരസഭ ബജറ്റില്‍ ഇവിടെ അടുക്കള സൗകര്യമൊരുക്കാന്‍ 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, നിര്‍മാണ പ്രവൃത്തി തുടങ്ങിയിട്ടില്ല. ഡൈനിങ് ഹാള്‍ സൗകര്യമൊരുക്കാന്‍ ഇടതുവശത്ത് ഷീറ്റിടാനും പദ്ധതിയുണ്ട്. ചുറ്റുമതില്‍ അറ്റകുറ്റപ്പണിക്കും 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുെണ്ടങ്കിലും പ്രവൃത്തി അനന്തമായി നീളുകയാണ്. കൂടാതെ, കെട്ടിടത്തി​െൻറ ചില ഭാഗങ്ങളില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നുണ്ട്. പോരാത്തതിന് ഉള്ളിലെ സീലിങ് തകർന്നിട്ടുമുണ്ട്. കഴിഞ്ഞദിവസമാണ് സ്‌റ്റേജിലേക്കുള്ള വാതിലിനു മുകളിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണത്. ബാക്കിഭാഗവും ഇവിടെ തകര്‍ച്ചാഭീഷണിയിലാണ്. പിറകിലുള്ള മതിൽ തകർന്ന് അപകടഭീഷണി ഉയര്‍ത്തുകയും കസേരകളിൽ പലതും തകരുകയും ചെയ്തു. വടകരയിലെ ഒട്ടുമിക്ക കലാ-സാംസ്‌കാരിക പരിപാടികളുടെയും കേന്ദ്രമായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. നേരത്തേ ടൗണ്‍ഹാളില്‍ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതിനുമുമ്പ് അറ്റകുറ്റപ്പണിയുടെ സമയത്ത് ഫോട്ടോകളെല്ലാം എടുത്തുമാറ്റി. ഇത് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. വാടകകൂട്ടിയ സാഹചര്യത്തില്‍ നവീകരണം അത്യാവശ്യമാണെന്ന അഭിപ്രായം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.