ജി.എസ്​.ടിയുടെ പ്രയോജനം കിട്ടാത്തതിന്​ കാരണം സംസ്​ഥാന സർക്കാർ ^എം.ടി. രമേശ്

ജി.എസ്.ടിയുടെ പ്രയോജനം കിട്ടാത്തതിന് കാരണം സംസ്ഥാന സർക്കാർ -എം.ടി. രമേശ് കോഴിക്കോട്: ജി.എസ്.ടിയുടെ പൂർണ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാറി​െൻറ സമീപനമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ജി.എസ്.ടി ബോധവത്കരണത്തി​െൻറ ഭാഗമായി ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉപഭോക്തൃ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ബോധപൂർവം ശ്രമം നടത്തി. ഇടതു സർക്കാറും ഒരു വിഭാഗം മാധ്യമങ്ങളും ആസൂത്രിതമായി പ്രചാരണം നടത്തി. പെേട്രാളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുമ്പോഴുണ്ടാകുന്ന നികുതിനഷ്ടം പരിഹരിക്കാൻ പ്രത്യേക പരിഗണന നൽകുമെന്ന കേന്ദ്ര ധനമന്ത്രിയുടെ വാഗ്ദാനംപോലും അംഗീകരിക്കാതെ സംസ്ഥാന സർക്കാർ ദുശ്ശാഠ്യം പിടിക്കുകയായിരുന്നു. കച്ചവടക്കാരുടെ പ്രതിഷേധം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സൂറത്ത് അടക്കമുള്ള വ്യാപാരകേന്ദ്രങ്ങളിൽ ബി.ജെ.പി തകർന്നടിയുമെന്നുമായിരുന്നു പ്രവചനം. എന്നാൽ, വ്യാപാരമേഖലയിലടക്കം ബി.ജെ.പിക്ക്് ജയിക്കാൻ കഴിഞ്ഞു -അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ്് ടി.പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പി. ജിതേന്ദ്രൻ, ടി. ബാലസോമൻ, കോഴിക്കോട് കോർപറേഷൻ കൗൺസിലർ നമ്പിടി നാരായണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.