കോഴിക്കോട്: പത്താമത് ഉത്തരമേഖല ഫെബ്രുവരി പത്തിനും 11നും പറയഞ്ചേരിയിൽ നടക്കും. നാല് വേദികളിലായി 16 ഇനങ്ങളിലാണ് മത്സരങ്ങൾ. മത്സരാർഥികൾക്ക് വിദ്യാലയങ്ങൾ വഴി രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകസമിതി ഭാരവാഹികളായ പി. ദിവാകരൻ, െക.വി. ചിത്രേഷ്, മുരളീധരൻ പറയഞ്ചേരി, െക. സുരേഷ് ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847074423, 9446090111 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഒാർച്ചഡ് ഇന്ത്യ സ്കോളർഷിപ് കോഴിക്കോട്: ഒാർച്ചഡ് ഇന്ത്യ ചിൽഡ്രൻസ് തിയറ്റർ ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് 96 വിദ്യാർഥികെള തിരഞ്ഞെടുത്തു. വിദ്യാർഥികളുെട കലാഭിരുചി വിലയിരുത്തിയാണ് സ്കോളർഷിപ് നൽകുന്നതെന്ന് ചെയർമാൻ പുരുഷൻ കടലുണ്ടി എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവാർഡുകൾ ശനിയാഴ്ച കോഴിക്കോട്ടും 28ന് തിരുവനന്തപുരത്തും നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.