കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനുവരി എട്ടിന് സെക്രേട്ടറിയറ്റിനു മുന്നില്‍ മുസ്ലിം സംഘടനകള്‍ നടത്തുന്ന ബഹുജന ധർണയുടെ പ്രചാരണാര്‍ഥം ഡിസംബര്‍ 26ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഉത്തരമേഖല കണ്‍വെന്‍ഷൻ നടത്തുന്നു. ഇസ്ലാമിക് സെൻററില്‍ ചേര്‍ന്ന യോഗം ഇതുസംബന്ധിച്ച് പ്രവർത്തനങ്ങൾക്ക് രൂപം നല്‍കി. സബ് കമ്മിറ്റി ചെയര്‍മാന്‍ എം.സി. മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഉമര്‍ പാണ്ടികശാല, പി.കെ. മുഹമ്മദ്, സത്താര്‍ പന്തലൂര്‍, വളപ്പില്‍ അബ്ദുസ്സലാം, ടി.എം. ശരീഫ് മൗലവി, സി.ടി. സക്കീര്‍ ഹുസൈൻ, ഫൈസല്‍ പള്ളിക്കണ്ടി എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.