ഭിന്നശേഷിക്കാർ ആദായ നികുതി ഒാഫിസ്​ മാർച്ച്​ നടത്തി

കോഴിക്കോട്: ജി.എസ്.ടിയിലടക്കം ഭിന്നശേഷിക്കാരെ അവഗണിക്കുന്നതിനെതിരെ ഡിഫറൻറ്ലി ഏബിൾഡ് പേഴ്സൻസ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്) ആഭിമുഖ്യത്തിൽ ആദായ നികുതി ഒാഫിസ് മാർച്ച് നടത്തി. ഭിന്ന ശേഷിക്കാരുടെ സഹായ ഉപകരണങ്ങൾ ജി.എസ്.ടിയിൽനിന്ന് പൂർണമായി ഒഴിവാക്കുക, ഭിന്നശേഷിക്കാരുടെ ഇൻഷുറൻസ് സംസ്ഥാന വിഹിതം അടച്ചിട്ടും കേന്ദ്ര വിഹിതം നൽകാത്തതിനാലുള്ള അപാകത ഉടൻ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. നാഷനൽ പ്ലാറ്റ് ഫോം ഫോർ ദ റൈറ്റ് ഒാഫ് ഡിസേബിൾഡ് (എൻ.പി.ആർ.ഡി) കേന്ദ്ര സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു. ഡി.എ.ഡബ്ല്യു.എഫ് ജില്ല കമ്മിറ്റി അംഗം രമേശൻ കത്തലാട്ട് അധ്യക്ഷത വഹിച്ചു. എ.പി. സജീവൻ പെരവച്ചേരി, റോയി തോമസ്, കെ.പി. സനൽകുമാർ, അശോകൻ വടകര തുടങ്ങിയവർ സംസാരിച്ചു. വി.കെ. രാമൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.