നവീകരിച്ച മിഠായിത്തെരുവിെൻറ ഉദ്ഘാടനം ശനിയാഴ്ച കോഴിക്കോട്: ബഷീറും പാത്തുമ്മയും എസ്.കെ. പൊറ്റക്കാടും ഓമഞ്ചിയും പി.എം. താജും അദ്ദേഹത്തിെൻറ കുടുക്ക നാടകത്തിലെ വിശപ്പും ഉറൂബും ഉമ്മാച്ചുവും താമരയും പിന്നെ കെ.എ. കൊടുങ്ങല്ലൂരും കെ.പി. കേശവമേനോനും പുനത്തിൽ കുഞ്ഞബ്ദുല്ലയും സഞ്ജയനും തിക്കോടിയനുമെല്ലാം ഒരിക്കൽ കൂടി കോഴിക്കോടിെൻറ പൈതൃകത്തെരുവിൽ പുനർജനിക്കും. മിഠായിത്തെരുവിെൻറ ഇന്നലെകളെയും ഇന്നിനെയും കുറിച്ച് അവർ പരസ്പരം സംവദിക്കും. ശനിയാഴ്ച നവീകരിച്ച മിഠായിത്തെരുവിെൻറ ഉദ്ഘാടനം നടക്കുന്ന വേദിയിലാണ് ഈ തെരുവിെന സ്നേഹിച്ച എഴുത്തുകാരും അവരുെട തൂലികയിലൂടെ അനശ്വരരായ കഥാപാത്രങ്ങളും രംഗാവിഷ്കാരവുമായി എത്തുന്നത്. തെരുവിൽനിന്നുതന്നെ വേഷവും ചായവുമണിഞ്ഞാണ് ഇവരെത്തുക. തങ്ങളുടെ എഴുത്തുകാലത്തെ തെരുവിെൻറ കഥയാണ് ഇവരോരോരുത്തരും കാഴ്ചക്കാരുമായി പങ്കുവെക്കുക. തെരുവിെൻറ മധുരമായ ഹൽവ കഷ്ണവും അവർ പങ്കുവെക്കും. ഒടുവിൽ 'നവീകരണം തെരുവിൽമാത്രം മതിയോ, മനുഷ്യമനസ്സുകളിലും വേണ്ടേ' എന്ന ചോദ്യമുയർത്തി ആവിഷ്കാരം അവസാനിക്കുന്നു. ജില്ല ഭരണകൂടത്തിനു വേണ്ടി കോഴിക്കോട് നാടകഗ്രാമത്തിലെ കലാകാരന്മാരാണ് മലയാളത്തിെൻറ പ്രിയ എഴുത്തുകാരും കഥാപാത്രങ്ങളുമായി എത്തുന്നത്. 25 മിനിറ്റുള്ള രംഗാവിഷ്കാരം സംവിധാനം ചെയ്തത് നാടകകാരനായ ടി. സുരേഷ് ബാബുവും തിരക്കഥയൊരുക്കിയത് സുധീർ അമ്പലപ്പാടുമാണ്. ബേപ്പൂർ സുൽത്താനുമായി ഏറെ സാദൃശ്യം പുലർത്തുന്ന ബേപ്പൂരുകാരൻതന്നെയായ മണി ബഷീറായി വേഷമിടും, ഉറൂബായെത്തുന്നത് അദ്ദേഹത്തിെൻറ മകൻ സുധാകരനാണ്. ഹരീഷ് പണിക്കർ പൊറ്റെക്കാടായി വേഷമിടുമ്പോൾ ടി.എൻ. രഘുനാഥ് തിക്കോടിയനാവും. രംഗാവിഷ്കാരത്തിെൻറ റിഹേഴ്സൽ സംവിധായകെൻറ നേതൃത്വത്തിൽ ആനക്കുളം സാംസ്കാരിക നിലയത്തിൽ വ്യാഴാഴ്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.