ഗെയിൽ: പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം -താലൂക്ക് വികസന സമിതി കോഴിക്കോട്: ഗെയിൽ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം സമയബന്ധിതമായി നൽകണമെന്നും കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. രാത്രി എട്ടിനുശേഷം മൊഫ്യൂസിൽ സ്റ്റാൻഡിൽനിന്നും യഥാസമയം ബസ് സൗകര്യം ഏർപ്പെടുത്തുക, താലൂക്ക് സപ്ലൈ ഓഫിസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുക, കൊടിയത്തൂർ പഞ്ചായത്തിൽ അടിയന്തിരമായി ഓട്ടോസ്റ്റാൻഡ് നിർമിക്കുക, മുക്കം മിനി സിവിൽസ്റ്റേഷൻ പ്രവർത്തന സജ്ജമാക്കുക, ഹോട്ടൽ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു. കെ.പി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ഇയ്യക്കുന്നത്ത് നാരായണൻ, നസീം കൊടിയത്തൂർ, കെ. മോഹനൻ, സി.എൻ. ശിവദാസൻ, അമർനാഥ് എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും സംസാരിച്ചു. തഹസിൽദാർ കെ.ടി. സുബ്രമണ്യൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.