ജോസഫ് നാട്ടിലേക്ക്​ യാത്ര തിരിച്ചു

കൊയിലാണ്ടി: രണ്ടു ദിവസമായി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ മത്സ്യത്തൊഴിലാളി ജോസഫ് (63) സ്വദേശമായ തിരുെനൽവേലിയിലേക്ക് തിരിച്ചു. സഹോദരൻ ലളിതാസ്, അയൽവാസി ആൻറണി എന്നിവരോടൊപ്പം രാത്രി ഒമ്പതേകാലിന് മാവേലി എക്സ്പ്രസിനാണ് യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മത്സ്യത്തൊഴിലാളികൾ ഇദ്ദേഹത്തെ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. നവംബർ 28ന് തോപ്പുംപടിയിൽനിന്ന് മറ്റു രണ്ടു പേരോടൊത്ത് വള്ളത്തിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയതായിരുന്നെന്നും മംഗലാപുരം ഭാഗത്തുവെച്ച് ഓഖി ചുഴലിക്കാറ്റിൽ കുടുങ്ങി അപകടത്തിൽ പെടുകയായിരുന്നുവെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. ആശുപത്രിയിലെ ചികിത്സക്കുശേഷം ട്രെയിൻ വഴി കൊയിലാണ്ടിയിലെത്തുകയായിരുന്നത്രെ. കടപ്പുറത്ത് ജോലി അന്വേഷിച്ച് എത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രിൻസിപ്പൽ എസ്.ഐ സി.കെ. രാജേഷ്, ജൂനിയർ എസ്.ഐ വിജേഷ്, എസ്.ഐ മോഹൻദാസ് എന്നിവരുടെ നേതത്വത്തിലാണ് നാട്ടിലെത്തിക്കാൻ ശ്രമം നടന്നത്. ഫിഷറീസ് ഓഫിസർമാരായ കെ.ടി. വിജയൻ, കെ.കെ. ശ്രീഷ്കുമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും യാത്രയയക്കാൻ എത്തിയിരുന്നു. യാത്രച്ചെലവിനും ക്രിസ്മസ് ആഘോഷിക്കുന്നതിനുമുള്ള തുക പൊലീസ് സ്റ്റേഷനിൽവെച്ച് കൈമാറി. തിരുെനൽവേലി ഉവരി ബീച്ച് കോളനി സ്വദേശിയാണ്. മത്സ്യബന്ധന ജോലിക്ക് തിരിച്ചാൽ ഏറെക്കഴിഞ്ഞാണ് ഇദ്ദേഹം നാട്ടിൽ തിരിച്ചെത്താറ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.