കോഴിക്കോട്: ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളി തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ സുനിൽ ഹൗസിൽ സ്റ്റെല്ലസിെൻറ (42) മൃതദേഹം ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരൻ സിൽവയ്യൻ, സഹോദരിമാരുടെ ഭർത്താക്കന്മാരായ ആൻഡ്രിയാസ്, ആൻറണി, മരുമകൻ തോമസ്, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അംഗം ഏലിയാസ് എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കൊണ്ടുപോവാനെത്തിയത്. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയ നവംബർ 29ന് സുഹൃത്തുക്കളോടൊപ്പം മത്സ്യ ബന്ധനത്തിനുപോയതായിരുന്നു ഇയാൾ. കടലിൽ വെച്ച് വള്ളത്തിലെ ഇന്ധനം തീരുകയും കടൽക്ഷോഭത്തിൽ വള്ളം മറിയുകയുമായിരുന്നു. കൂടെയുള്ള പെൻസിഗർ, ജോണി, ജോസ്, ശിൽവയ്യ എന്നിവരെ രക്ഷപ്പെടുത്തി. കൂട്ടത്തിലുണ്ടായിരുന്ന ആൻറണി എന്നയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കോഴിക്കോട്ടുനിന്ന് കണ്ടെടുത്ത 23 മൃതദേഹങ്ങളിൽ ആദ്യമായി തിരിച്ചറിഞ്ഞത് സ്റ്റെല്ലസിേൻറതാണ്. ഔദ്യോഗികനടപടിക്രമങ്ങൾക്കുശേഷം രാത്രി പത്തിനാണ് മൃതദേഹം മെഡിക്കൽ കോളജിൽ നിന്ന് ഏറ്റുവാങ്ങിയത്. കോഴിക്കോട്ടുനിന്ന് ദുരന്തനിവാരണവകുപ്പിെൻറ ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അടിമലത്തുറ അമലോത്ഭവമാത പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, അസി. ഡയറക്ടർ പി.കെ. രഞ്ജിനി എന്നിവർ സ്ഥലത്തുണ്ടായിരുന്നു. സെഞ്ചൂറിയസ്, പരേതയായ മേരി സ്റ്റെല്ല എന്നിവരുടെ മകനാണ് സ്റ്റെല്ലസ്. ഭാര്യ: സുശീല. മക്കൾ: സുനിൽ, സുമി, സോണി, െസൽവി. മരുമകൻ: തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.