മലബാറിെൻറ ടൂറിസംവികസനത്തിന് പ്രഥമപരിഗണന -മന്ത്രി പയ്യോളി: മലബാറിെൻറ ടൂറിസം വികസനത്തിന് സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലപ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ, ടൂറിസത്തിെൻറ കാര്യത്തിൽ അവഗണിക്കപ്പെട്ട പ്രദേശമായിരുന്നു. ഇത് കണക്കിലെടുത്ത് കഴിഞ്ഞ ഒന്നേകാൽ വർഷത്തിനുള്ളിൽ 600 കോടി രൂപയുെട വിവിധങ്ങളായ ടൂറിസം വികസനം മലബാർമേഖലക്കുവേണ്ടി മാത്രമായി സർക്കാർ ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിക്ക് സർഗാലയയുടെ ഉപഹാരം യു.എൽ.സി.സി പ്രസിഡൻറ് പാലേരി രമേശൻ കൈമാറി. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ 'കരകൗശല കേരള പൈതൃകഗ്രാമവും', ജില്ല കലക്ടർ യു.വി. ജോസ് 'കേരള കൈത്തറി പൈതൃകഗ്രാമവും', നഗരസഭ അധ്യക്ഷ പി. കുൽസു 'കളരിഗ്രാമ'വും ഉദ്ഘാടനം ചെയ്തു. സിനിമനടി നവ്യ നായർ ഹോളോഗ്രാഫിക് കരകൗശല ഫിലിം ഷോ സമർപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ മഠത്തിൽ നാണു, വാർഡ് കൗൺസിലർ ഉഷ വളപ്പിൽ, ടൂറിസം ജോ. സെക്രട്ടറി സി.എൻ. അനന്തകുമാരി, കെ.എസ്.െഎ.ഡി എക്സിക്യൂട്ടിവ് ഡയറക്ടർ പി.ടി. ഗിരീഷ്, നബാർഡ് ജില്ല മാനേജർ ജെയിംസ് പി. ജോർജ്, ഹാൻഡ്ലൂം എം.ഡി എൻ.കെ. മനോജ്, കേരള കരകൗശല വികസന കോർപറേഷൻ എം.ഡി ടി.വി. വിനോദ്, ഹാൻഡ്ലൂം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ. ചന്ദ്രൻ, നിരഞ്ജൻ ജോന്നല ഗഡ മുംബൈ, എം.ആർ. ഗോപാലകൃഷ്ണൻ, പി.എം. വേണുഗോപാലൻ, പി.കെ. ഗംഗാധരൻ, സി.പി. രവീന്ദ്രൻ, കെ. ശശി, പി. അഷ്റഫ് കോട്ടക്കൽ, പി.ടി. രാഘവൻ, എസ്.വി. റഹ്മത്തുല്ല എന്നിവർ സംബന്ധിച്ചു. കെ. ദാസൻ എം.എൽ.എ സ്വാഗതവും സർഗാലയ സി.ഇ.ഒ പി.പി. ഭാസ്കരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.