നന്തിബസാർ: തെൻറ സ്നേഹത്തണലിൽ വളർന്ന നന്തി ആശാ നികേതനിലെ അന്തേവാസികളെ കാണാൻ സ്ഥാപക ക്രിസ് സാൽഡറെത്തി. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടയായി ലളിത ജീവിതം നയിക്കുന്ന ഈ ഇംഗ്ലണ്ടുകാരി 1977ൽ ആണ് നന്തി ബസാറിൽ ഭിന്നശേഷിക്കാർക്കായി ആശാനികേതൻ സ്ഥാപിച്ചത്. വർഷങ്ങൾക്കു ശേഷമാണ് ഇവർ വീണ്ടുമെത്തുന്നത്. തിക്കോടി ഡ്രൈവിങ് ബീച്ചിൽ സംഘടിപ്പിച്ച വൈകല്യങ്ങൾ ബാധിച്ച് വീടുകളിൽ കഴിയുന്നവർക്കായി ഒരുക്കിയ സ്നേഹവിരുന്നിൽ ഇവർ പങ്കെടുത്തു. ജീവിതത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തന്നെ കാണാനെത്തിയവരോട് സ്നേഹത്തിനും ലളിത ജീവിതത്തിനും പ്രാധാന്യം നൽകി ജീവിക്കണമെന്നും അങ്ങനെ ജീവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും ക്രിസ്റ്റി പറഞ്ഞു. ലൈംഗിക പീഡനം: പൊലീസ് അനാസ്ഥ അവസാനിപ്പിക്കണം മേപ്പയൂർ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനിക്കെതിരെ ലൈഗികപീഡനശ്രമം നടത്തിയ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത് പൊലീസിെൻറ അനാസ്ഥയാണെന്ന് റെഡ്സ്റ്റാർ മേപ്പയൂർ ആരോപിച്ചു. അറസ്റ്റ് ഇനിയും വൈകിയാൽ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി. പി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഷിനോജ് എടവന, എൽ.ബി. ലിഞ്ജിത്, കെ. സുരാജന്ത, പി. രജിലേഷ്, സുധീഷ് തച്ചോളി, പി.എം. അജീഷ്, കെ. പ്രമോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.