നടുവണ്ണൂർ: വേണ്ടർ കുഞ്ഞായൻകുട്ടി മറിയോമ്മ കുടുംബസംഗമം 'സമാഗമം-2017' 22 മുതൽ 25 വരെ വിവിധപരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 22ന് വൈകീട്ട് നാലുമണിക്ക് വോളിബാൾ മത്സരം കരുവണ്ണൂർ മിനിസ്റ്റേഡിയത്തിൽ നടക്കും. 23ന് രാവിലെ ഒമ്പതുമുതൽ കുട്ടികളുടെ കലാമത്സരങ്ങളും മൂന്നിന് നൂറുൽഹുദ കാമ്പസിൽ പ്രവാസി കുടുംബസംഗമവും നടക്കും. 24ന് രാവിലെ എട്ടിന് കായികമത്സരങ്ങൾ, വൈകീട്ട് നാലിന് കിഴിക്കോട് ഖബർസ്ഥാനിൽ കൂട്ടസിയാറത്തും നടക്കും. 25ന് 8.30ന് വെർച്യു പബ്ലിക് സ്കൂളിൽ കുടുംബസംഗമത്തിൽ സെയ്ദ് ഹുസൈൻ ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ശ്രീജിത്ത് വിയ്യൂരിെൻറ മാന്ത്രികസന്ധ്യയും വോയ്സ് ഓഫ് വടകര അവതരിപ്പിക്കുന്ന ഗാനവിരുന്നും അരങ്ങേറുമെന്ന് ഭാരവാഹികളായ ഇബ്രാഹിം മണോളി, ടി.എ. റസാഖ്, എൻ.എം. മൂസക്കോയ, ടി. പക്കർ, റഷീദ് തോടമ്മർകണ്ടി, ഇബ്രാഹിം തുളുവനക്കണ്ടി, പി. ഖാദർ, വി.പി. ഇബ്രാഹിംകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.