കൊയിലാണ്ടി: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരന്തങ്ങൾ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ശശീന്ദ്രൻ ബപ്പൻകാട്. 'മൗനം അരാഷ്ട്രീയതയാണ്, ഇടപെടലാണ് രാഷ്ട്രീയം' എന്ന മുദ്രാവാക്യത്തിൽ ഡിസംബർ 30ന് പയ്യോളിയിൽ നടക്കുന്ന മണ്ഡലം സമ്മേളനത്തിെൻറ ഭാഗമായുള്ള വാഹനപ്രചാരണ ജാഥക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ഹാർബർ പരിസരത്ത് നടന്ന പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡൻറ് കെ. ഹസ്സൻകുട്ടി, ജാഥ ക്യാപ്റ്റൻ ശശീന്ദ്രൻ ബപ്പൻകാടിന് പതാക കൈമാറി. ചേമഞ്ചേരി, ചെങ്ങോട്ട്കാവ് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിൽ ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മാധവൻ, മണ്ഡലം പ്രസിഡൻറ് ഹബീബ് മസ്ഊദ്, കെ. ഹസ്സൻകുട്ടി, മുജീബ് അലി, പി.കെ. അബ്ദുല്ല, ടി.എ. ജുനൈദ്, എം.വി. റഫീഖ് എന്നിവർ സംസാരിച്ചു. എസ്.കെ. ഇസ്മയിൽ, അഷ്കർ അലി, ബഷീർ, ലത്തീഫ്, കലന്തൻ കാപ്പാട്, പി.കെ. റഹീം, നസീർ എന്നിവർ നേതൃത്വം നൽകി. ജാഥയുടെ ഒന്നാംദിന പര്യടനത്തിെൻറ സമാപന സമ്മേളനം കൊയിലാണ്ടി ബസ്സ്റ്റാൻഡ് പരിസരത്ത് ജില്ല സെക്രട്ടറി എഫ്.എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.