കൂത്താളി സ്‌കൂള്‍ കവാടത്തില്‍നിന്ന്​ ഓട്ടോസ്​റ്റാൻഡ്​ മാറ്റി

പേരാമ്പ്ര: കൂത്താളി എ.യു.പി സ്‌കൂള്‍ കവാടത്തിന് സമീപത്തെ ഓട്ടോ സ്റ്റാൻഡ് വില്ലേജ് ഓഫിസിന് മുന്നിലേക്ക് മാറ്റി. ഈ ആവശ്യമുന്നയിച്ച് വര്‍ഷങ്ങളായി അധ്യാപക രക്ഷാകര്‍തൃ സമിതി നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. ഇവിടെ റോഡരികില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നതും തിരിക്കുന്നതും വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവർക്ക് അപകട ഭീഷണിയുയര്‍ത്തിയിരുന്നു. സ്റ്റാൻഡിൽ വാഹനങ്ങള്‍ കൂടുന്നതനുസരിച്ച് പാർക്കിങ് ചിലപ്പോള്‍ സ്‌കൂള്‍ ഗെയിറ്റിന് മുന്നിലും എത്താറുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പേരാമ്പ്ര പൊലീസി​െൻറ സഹായത്തോടെയാണ് തൊട്ടടുത്തുതന്നെ വില്ലേജ് ഓഫിസിന് മുന്നിലേക്ക് മാറ്റിയത്. പേരാമ്പ്ര സബ് ഇന്‍സ്പക്ടര്‍ ജിതിന്‍ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി, വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജി കണ്ണിപ്പൊയില്‍, ഇ.കെ. സുമ, ഇ.വി. മധു, ഷിജു പുല്ല്യോട്ട്, ഇ.ടി. സത്യന്‍, പി. രാധ, വി.എം. അനൂപ്കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി.കെ. ബാബു, രാമര്‍ നമ്പ്യാര്‍, സി.ടി. ദാമോദരന്‍ നായര്‍, ഡ്രൈവേഴ്‌സ് യൂനിയന്‍ പ്രതിനിധികളായ രാമകൃഷ്ണന്‍, തങ്കച്ചന്‍, ബിനീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.