ബഷീർചെയർ: 26ന്​ യോഗം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വൈക്കം മുഹമ്മദ് ബഷീർ ചെയറി​െൻറ ഗവേണിങ് കമ്മിറ്റിയോഗം ഇൗ മാസം 26ന് ചേരും. വിസിറ്റിങ് പ്രഫസർ ഡോ. എം.എം. ബഷീർ, ഓണററി പ്രഫസർ ഡോ. എൻ. ഗോപിനാഥൻ നായർ, മാനുസ്ക്രിപ്റ്റ് കീപ്പർ കെ. വേലായുധൻ എന്നിവരുടെ രാജി ഉൾപ്പെടെ കാര്യങ്ങളിൽ യോഗത്തിൽ തീരുമാനമെടുക്കും. അതുവരെ ചെയറി​െൻറ ദൈനംദിനകാര്യങ്ങൾ നിർവഹിക്കാൻ മലയാളപഠനവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി. രാജിയുെട പശ്ചാത്തലത്തിൽ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീറി​െൻറ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം ചേർന്നു. സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ, രജിസ്ട്രാർ ഡോ.ടി.എ.അബ്ദുൽ മജീദ്, മലയാള പഠനവകുപ്പ് മേധാവിയും ചെയർ കോഒാഡിനേറ്ററുമായ ഡോ. ഉമർ തറമേൽ, ഫിനാൻസ് ഓഫിസർ വേലായുധൻ മുടിക്കുന്നത്ത്, ജോയൻറ് രജിസ്ട്രാർ പി.പി. അജിത, ഡെപ്യൂട്ടി രജിസ്ട്രാർ വി.കെ. സുമംഗല തുടങ്ങിയവരും പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീർ ചെയർ പ്രവർത്തനം അവസാനിക്കുന്നു എന്ന ധ്വനിയോടെയുള്ള വാർത്തകൾ തെറ്റിദ്ധാരണജനകമാണെന്ന് സർവകലാശാല അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ബഷീർ നിഘണ്ടുവി​െൻറ പൂർത്തീകരണത്തിനായി അഞ്ച് ലക്ഷം രൂപ ചെയർ കോഒാഡിനേറ്ററായ മലയാള പഠനവകുപ്പ് മേധാവിക്ക് നൽകാൻ ഇൗ മാസം 15ന് വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു. മാർച്ച് 31ന് മുമ്പ് നിഘണ്ടു പൂർത്തിയാക്കാനാണ് നിർേദശം. ബഷീർ മ്യൂസിയം ഉൾപ്പെടെ അഞ്ച് മ്യൂസിയങ്ങൾ ഉൾപ്പെടുന്ന കോംപ്ലക്സിന് രണ്ട് കോടി രൂപ നേരേത്ത അനുവദിച്ചിട്ടുണ്ട്. ചെയർ മുന്നോട്ടുകൊണ്ടുപോവാനും സാഹിത്യകുതുകികൾക്ക് തീർഥാടനസമാനമായ സന്ദർശനം സാധ്യമാക്കുന്ന മ്യൂസിയം സ്ഥാപിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. ചെയറിനെ അവഗണിച്ചിട്ടില്ലെന്ന് വി.സി കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ വൈക്കം മുഹമ്മദ് ബഷീർചെയറിനെ അവഗണിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. െക. മുഹമ്മദ് ബഷീർ. ചെയർ വിസിറ്റിങ് പ്രഫസർ ഡോ. എം.എം. ബഷീറടക്കം മൂന്ന് ഭാരവാഹികൾ രാജിവെച്ചത് 'കമ്യൂണിക്കേഷൻ ഗ്യാപ്' കാരണമാകാെമന്നും വി.സി 'മാധ്യമ'ത്തോട് പറഞ്ഞു. ചെയറിന് അഞ്ചുലക്ഷം രൂപ മുൻകൂറായി കൈമാറാൻ നേരത്തേ തീരുമാനിച്ചിരുന്നു. ചെയർ വിസിറ്റിങ്പ്രഫസർ സർവകലാശാലയുടെ സ്ഥിരം ഉദ്യോഗസ്ഥനല്ലാത്തതിനാൽ അനുവദിച്ച തുക മലയാളപഠനവകുപ്പ് മേധാവി ഡോ. ഉമർ തറമേലി​െൻറ അക്കൗണ്ടിൽ നിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചതെന്ന് വി.സി പറഞ്ഞു. ഇക്കാര്യം ഉമർ തറമേലിനെ അറിയിച്ചിരുന്നു. ബഷീർചെയറി​െൻറ പ്രവർത്തനത്തിന് സർവകലാശാല സകല പിന്തുണയും നൽകും. സുവർണജൂബിലിവർഷത്തിൽ തന്നെ ബഷീർ നിഘണ്ടു പുറത്തിറക്കും. ബഷീർചെയറും മലയാളംവകുപ്പും കഴിഞ്ഞ കാലങ്ങളിൽ ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ടെന്നും വി.സി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.