മുക്കം: യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് കുഴികണ്ടത്തിൽ നൂറുദ്ദീൻ (35)നെയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. വയനാട്ടിൽ ലോഡിറക്കി ടിപ്പർ ലോറിയുമായി വരുന്നതിനിടയിൽ കൂടത്തായി വയലോരം വെച്ച് ആറ് മണിയോടെയാണ് സംഘം ആക്രമിച്ച് പരിക്കേൽപിച്ചത്. ആക്രമികൾ നൂറുദ്ദീെൻറ മൊബൈൽ ഫോണും 10,000 രൂപയും കവർന്നു. തലക്കും ചെവിക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ കെ.എം.സി.ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നൂറുദ്ദിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.