കുടുംബശ്രീ ശിൽപശാല നടത്തി

നരിക്കുനി: നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്കിൽ അക്കൗണ്ടും ലോണും നിലവിലുള്ള നന്മണ്ട, കാക്കൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ അയൽക്കൂട്ട ഭാരവാഹികൾക്കായി ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല നടത്തി. ബാങ്ക് ചെയർമാൻ ജയൻ നന്മണ്ട ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ടി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. പി.ഐ. വാസുദേവൻ നമ്പൂതിരി, ടി.കെ. രാജേന്ദ്രൻ, പ്രീതാകുമാരി, ടി.പി. നിളാമുദ്ദീൻ, ഇ. ഷംസുദ്ദീൻ, കെ. സരോജിനി എന്നിവർ സംസാരിച്ചു. ബാങ്കും കുടുംബശ്രീ പദ്ധതികളും എന്ന വിഷയത്തിൽ കുടുംബശ്രീ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് ടി.ഇ. വിനീതയും ബാങ്ക് ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബാങ്ക് മാനേജർ സുധീഷ് നെല്യേരിയും ക്ലാസ് എടുത്തു. ബാങ്ക് ജനറൽ മാനേജർ ഇ.കെ. രാജീവൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ സി.കെ. ഹാഷിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.