കൊടിയത്തൂർ: 91 വർഷം ഒരു പ്രദേശത്തിനൊന്നാകെ അക്ഷരവെളിച്ചം പകർന്ന മാതൃവിദ്യാലയത്തിന് പൂർവ വിദ്യാർഥികൾ നിർമിച്ചുനൽകിയ . പന്നിക്കോട് ഗവ. എൽ.പി സ്കൂളിൽ പൂർവ വിദ്യാർഥികളും അധ്യാപകരും ഇൗ മാസം 23ന് ഒത്തുചേരും. പൂർവ വിദ്യാർഥികളായ രാജേഷ് കളക്കുടി കുന്ന്, സുനിൽ കളക്കുടികുന്ന് എന്നിവർ ചേർന്നാണ് ഭീമൻ സ്ലേറ്റും പെൻസിലും നിർമിച്ചത്. 220 സെൻറിമീറ്റർ നീളവും 149 സെൻറിമീറ്റർ വീതിയുമുള്ള സ്ലേറ്റിന് 100 കിലോയോളം ഭാരവുമുണ്ട്. 127 സെൻറിമീറ്റർ നീളമുള്ള പെൻസിലിന് 22 സെൻറിമീറ്റർ വണ്ണമുണ്ട്. മരവും സാധാരണ ഗതിയിൽ സ്ലേറ്റ് നിർമിക്കാനുപയോഗിക്കുന്ന മൈക്കയുമാണ് ഈ ഭീമൻ സ്ലേറ്റ് നിർമിക്കുന്നതിനായും ഉപയോഗിച്ചത്. പെൻസിലിനായി പ്ലാസ്റ്റർ ഓഫ് പാരിസ്, സിമൻറ്, സ്റ്റൈനർ എന്നിവയുടെ പ്രത്യേക കൂട്ട് രാജേഷ് തന്നെ കണ്ടുപിടിച്ചതാണ്. സാധാരണ സ്ലേറ്റും പെൻസിലും പോലെ എഴുതാൻപറ്റും എന്നതും ഇതിെൻറ പ്രത്യേകതയാണ്. രാജേഷും സുനിലും ഒരാഴ്ചയിലധികം സമയമാണ് ഇതിെൻറ നിർമാണത്തിനായി ചെലവഴിച്ചത്. സ്കൂളിന് പൂർവ വിദ്യാർഥികളുടെ ഓർമക്കായി സ്ലേറ്റ് സമ്മാനിക്കും. സംഗമത്തിെൻറ ഭാഗമായി രണ്ട് ക്ലാസ്മുറികളും പൂർവ വിദ്യാർഥികൾ ഡിജിറ്റൽ ക്ലാസ് റൂമാക്കി മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.