കൊടുവള്ളി: കാർഷികവികസന കർഷകക്ഷേമ വകുപ്പിെൻറ ഭാഗമായ അഗ്രികൾചറൽ ടെക്നോളജി മാനേജ്മെൻറ് ഏജൻസി (ആത്മ) കോഴിക്കോടിെൻറ നേതൃത്വത്തിൽ രണ്ട് ദിവസമായി കൊടുവള്ളിയിൽ നടന്ന ബ്ലോക്ക്തല കാർഷികമേളയും പ്രദർശനവും സമാപിച്ചു. കാർഷികമേളയുടെ ഉദ്ഘാടനം ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത്പ്രസിഡൻറുമാരായ പി.ടി. അഗസ്റ്റിൻ, സോളി ജോസഫ്, കെ.കെ. നന്ദകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് ഒതയോത്ത്, ആത്മ അസിസ്റ്റൻറ് ഡയറക്ടർ അബ്ദുൽ മജീദ്, ഫാം ഇൻഫർമേഷൻ ബ്യൂറോ അസിസ്റ്റൻറ് ഡയറക്ടർ അനിത, കിഴക്കോത്ത് കൃഷി ഓഫിസർ ടി.കെ. നസീർ, കട്ടിപ്പാറ കൃഷി ഓഫിസർ മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു. സാംസ്കാരിക കലാജാഥയും താമരശ്ശേരി വെഴുർ കലാസംഘത്തിെൻറ കർഷകനൃത്തവും അരങ്ങേറി. എടപ്പറ്റ കൃഷി ഓഫിസർ ടി.ടി. തോമസ് ക്ലാസെടുത്തു. ഡോ. പി.കെ. മുഹ്സിനും ഡോ. ഗുൽഷാദ് മുഹമ്മദും ക്ലാസെടുത്തു. സമാപനപരിപാടികൾ കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സൂപ്പർ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർപേഴ്സൻ ഷരീഫ കണ്ണാടിപൊയിൽ, കൗൺസിലർ ഇ.സി മുഹമ്മദ്, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി . അബ്ദുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബീന ജോർജ്, കൊടുവള്ളി കൃഷി ഓഫിസർ കെ.കെ. നസീമ എന്നിവർ സംബന്ധിച്ചു. കർഷകശ്രീ അവാർഡ് സാബു തറക്കുന്നേൽ, ഹരിതമിത്ര അവാർഡ് ജേതാവ് പൗലോസ് കോട്ടപ്പറമ്പിൽ, സംസ്ഥാന കൃഷിവകുപ്പിെൻറ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ ജോളി മാത്യു, കുട്ടികർഷക അവാർഡ് ജേതാക്കളായ കരുവമ്പൊയിൽ ഹയർസെക്കൻഡറി സ്കൂളിലെ ആയിശ ഹന്ന. കൂടരഞ്ഞി ദാറുൽ ഉലും എൽ.പി സ്കൂളിലെ മുഹമ്മദ് ഷമീം, എന്നിവരെ ചടങ്ങിൽ ആദരിച്ചു. മികച്ച സ്റ്റാളൊരുക്കിയതിന് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കൃഷിഭവൻ താമരശ്ശേരി, ഓമശ്ശേരി, കൊടുവള്ളി, കിഴക്കോത്ത് എന്നിവർ നേടി. കാർഷികവിള ഒരുക്കിയതിനുള്ള പുരസ്കാരം കിഴങ്ങ്വിളയിൽ കക്കാടംപൊയിൽ ശരീഫും കിഴക്കോത്ത് മുഹമ്മദ് അഷ്റഫും നേടി. അപൂർവയിനം ഫലവൃക്ഷങ്ങൾ ഒരുക്കിയതിന് കക്കാടംപൊയിൽ ഹമീദ് ഹാജിയും കരസ്ഥമാക്കി. മികച്ച വാഴക്കുല ഒരുക്കിയതിന് താമരശ്ശേരി വടക്കേ പറമ്പിൽ അഹ്മദ് കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.