തൊണ്ടിമ്മലിൽ ബിയർ പാർലർ: ജനകീയ പ്രതിരോധത്തിന് നാട്ടുകാർ

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തൊണ്ടിമ്മലിൽ ബിയർ ആൻഡ് വൈൻ പാർലർ തുടങ്ങാനുള്ള നീക്കം സജീവമായ സാഹചര്യത്തിൽ പ്രതിരോധവുമായി നാട്ടുകാർ രംഗത്ത്. ആറുമാസം മുമ്പ് പ്രദേശത്ത് ബിയർ പാർലർ തുടങ്ങാൻ ശ്രമം നടന്നപ്പോൾ നാട്ടുകാർ ജാഗ്രത സമിതി രൂപവത്കരിച്ച് രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ബിയർ പാർലർ തുടങ്ങാനുള്ള തുടർ നടപടികളിൽനിന്ന് അധികൃതർ പിന്മാറിയിരുന്നത്. നേരത്തേ എക്സൈസ് മന്ത്രി, ജില്ല കലക്ടർ, കെ.ടി.ഡി.സി ചെയർമാൻ എന്നിവർക്ക് ജാഗ്രത സമിതി നിവേദനം നൽകിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികൾ ബിയർ പാർലറിനെതിരായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ബിയർ പാർലർ തുടങ്ങാൻ വീണ്ടും നീക്കമാരംഭിച്ചിരിക്കെ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തൊണ്ടിമ്മൽ ഗവ. എൽ.പി സ്കൂളിൽ ജാഗ്രത സമിതി ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട്. ജാഗ്രത സമിതി ആലോചന യോഗത്തിൽ കെ.ആർ. ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ. പ്രസാദ്, സി.ടി. സുന്ദരൻ, പി.കെ. രഘുപ്രസാദ്, സി.ടി. നളേശൻ, എസ്. ജയപ്രസാദ്, ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.