മെഡിക്കൽ ലാബ്​ ഉദ്​ഘാടനം ഇന്ന്​

കുന്ദമംഗലം: കുന്ദമംഗലം കോഒാപറേറ്റിവ് റൂറൽ ബാങ്കി​െൻറ പുതിയ സംരംഭമായ നീതി മെഡിക്കൽ ലാബ് ആൻഡ് എക്സ്റേ സ​െൻറർ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് തൊഴിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എക്സ് റേ സ​െൻറർ പി.ടി.എ. റഹിം എം.എൽ.എയും ഇ.സി.ജി സ​െൻറർ ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയും ഉദ്ഘാടനം ചെയ്യും. എല്ലാവിധ പരിശോധനകൾക്കും 20 മുതൽ 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് ബാങ്ക് പ്രസിഡൻറ് എം.കെ. മോഹൻദാസ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് കെ. ശ്രീധരൻ, ഡയറക്ടർമാരായ എം.എം. കോയ, പി. ബാലൻ നായർ, ജനാർദനൻ കളരിക്കണ്ടി, കെ. പ്രേംരാജ്, സെക്രട്ടറി ധർമരത്നൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.