ബാലുശ്ശേരി: . കോക്കല്ലൂർ പറമ്പിൻമുകളിലെ കെ.ഇ.ടി ബി.എഡ് കോളജിലെ വിദ്യാർഥികളാണ് വിത്തുപേനയുമായി രംഗത്തുവന്നിട്ടുള്ളത്. പ്ലാസ്റ്റിക് പേനകൾ കുമിഞ്ഞുകൂടി പരിസ്ഥിതിക്ക് നാശംവരുന്നതിന് പരിഹാരംകൂടിയാണ് ഇൗ കടലാസ് പേനകൾ. എറണാകുളം അരുവിക്കരയിലെ പരിസ്ഥിതി പ്രവർത്തകയായ ലക്ഷ്മി മേനോനാണ് കടലാസ് പേനയെന്ന ആശയത്തിെൻറ സ്രഷ്ടാവ്. കെ.ഇ.ടി കോളജിലെ വിദ്യാർഥികൾ ഇൗ ആശയം ഏറ്റെടുത്ത് പ്രാവർത്തികമാക്കുകയാണ്. കടലാസ് ചുരുളുകളാക്കി നിർമിക്കുന്ന പേനയുടെ അടിഭാഗത്ത് ഫലവൃക്ഷത്തിെൻറയോ തണൽമരത്തിെൻറയോ വിത്ത് ഘടിപ്പിച്ചാണ് പേനയുടെ നിർമാണം. മഷി തീർന്നാൽ പേന വലിെച്ചറിയുന്നതിനു പകരം പേനയുടെ വിത്തുള്ള അടിഭാഗം മണ്ണിൽ കുത്തിനിർത്തിയാൽ മതി. ദിവസങ്ങൾക്കുള്ളിൽ വിത്തുമുളച്ച് തൈകൾ രൂപപ്പെടും. ഇത്തരത്തിലുള്ള കടലാസ് പേനകൾ നിർമിച്ച് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാനും വിദ്യാലയങ്ങളിൽ എത്തിക്കാനുമാണ് പദ്ധതി. ഇതിനായി വിത്തുശേഖരണവും വിദ്യാർഥികൾതെന്ന നടത്തും. വിത്തുപേന പദ്ധതിയുടെ ഉദ്ഘാടനം ബാലുശ്ശേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആർ.എൻ. ബൈജു നിർവഹിച്ചു. പി.വി. ഭവിൻദാസ് അധ്യക്ഷത വഹിച്ചു. എസ്.കെ. സന്ദീപ്, കെ. അജ്മൽ, അക്ഷയ്, കെ. രാഹുൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.