നന്തിബസാർ: നന്തി ആശാനികേതൻ തിക്കോടി ഡ്രൈവിങ് ബീച്ചിൽ നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജില മഹേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.കെ. വഹീദ അധ്യക്ഷത വഹിച്ചു. ആശാനികേതൻ സ്ഥാപക ക്രസ് സാൽഡർ, പ്രവീൺ തിക്കോടി എന്നിവർ സംസാരിച്ചു. ടി.പി. സന്തോഷ് സ്വാഗതവും നോയില നന്ദിയും പറഞ്ഞു. തെങ്ങ് കടപുഴകുന്നതുകണ്ട് ബൈക്ക് വെട്ടിച്ച യാത്രികന് പരിക്ക് പേരാമ്പ്ര: കാറ്റില്‍ തെങ്ങ് കടപുഴകി നേരെ വരുന്നതുകണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് വിദ്യാർഥിക്ക് പരിക്ക്. ഉള്ള്യേരി ആമാട്ട് പൂക്കാട്ടേരി അജിന്കുമാറിെൻറ മകൻ ആകാശ്കൃഷ്ണക്കാണ് (19) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ കായണ്ണ മാട്ടനോടിനു സമീപം പള്ളിമുക്കിലാണ് അപകടം. പാടിക്കുന്നിലെ ബന്ധുവീട്ടിലാണ് ആകാശ് താമസിക്കുന്നത്. ഇവിടെനിന്ന് മാട്ടനോടുള്ള മറ്റൊരു ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാൻ പോയപ്പോഴാണ് അപകടം. ബൈക്ക് വെട്ടിച്ചില്ലായിരുന്നെങ്കിൽ തെങ്ങ് ശരീരത്തിൽ പതിക്കുമായിരുന്നു. ആകാശിനെ പേരാമ്പ്ര സഹകരണാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്കും കാലിനും പരിക്കുണ്ടെങ്കിലും സാരമുള്ളതല്ല. നാട്ടുകാർ തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.