കോഴിക്കോട്: ഗെയിൽ സമരം കാരണം മുക്കത്തേക്കുള്ളതും മുക്കം വഴി കടന്നുപോകുന്നതുമായ കെ.എസ്.ആർ.ടി.സി ബസുകൾ റൂട്ടുമാറ്റിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. സ്കൂൾ-ഒാഫിസ് സമയമായതിനാൽ വിദ്യാർഥികളടക്കം നിരവധി പേരാണ് ദുരിതത്തിലായത്. രാവിലെ അഞ്ചുമുതൽ എട്ടുമണി വരെ മുക്കം വഴി സർവിസ് നടത്തരുെതന്ന് പൊലീസ് അറിയിച്ചിരുന്നതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. കോഴിക്കോട്ടുനിന്ന് മുക്കം വഴി പോകേണ്ട ആറോളം ട്രിപ്പുകളാണ് റൂട്ടുമാറി ഒാടിയത്. കോഴിക്കോട്--മുക്കം-ആനക്കാം െപായിൽ ബസുകൾ മുക്കത്തുകൂടി പോകാതെ െകാടുവള്ളി-മാനിപുരം വഴിയാണ് പോയത്. താമരശ്ശേരിയിൽ നിന്ന് തൃശൂരിലേക്കുള്ള രണ്ടു ബസുകൾ യാത്ര റദ്ദാക്കി. വയനാട്ടിൽനിന്ന് താമരശ്ശേരി-മുക്കം വഴി പോകേണ്ട പാലക്കാട് ബസ് കോഴിക്കോടു വഴിയാണ് പോയത്. 10.30നുശേഷം പൊലീസിൽനിന്ന് നിർദേശം ലഭിച്ചശേഷമാണ് ബസ് ഗതാഗതം സാധാരണനിലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.