കോഴിക്കോട്: രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്ന സംഘ്പരിവാർ അജണ്ടകൾ പരാജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ െഎക്യപ്പെടണമെന്നും ബഹുസ്വരതയും മതേതരത്വവും നിലനിർത്താൻ സംഘ്പരിവാറിനെതിരെ ഇടതുപക്ഷമടക്കമുള്ള കക്ഷികൾ രാജ്യവ്യാപകമായി െഎക്യപ്പെടണമെന്നും എം.എസ്.എസ് സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. പ്രസിഡൻറ് പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി എൻജിനീയർ പി. മമ്മദ്കോയ സ്വാഗതം പറഞ്ഞു. പി. അബ്ദുറസാക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: സി.പി. കുഞ്ഞിമുഹമ്മദ് (പ്രസി), ടി.കെ. അബ്ദുൽ കരീം (ജന. സെക്ര), എൻജിനീയർ പി. മമ്മദ്കോയ, എം.എ. അസീസ്, ഡോ. കെ. അബ്ദുൽ സമദ്, അഡ്വ. പി.കെ. അബൂബക്കർ (വൈ. പ്രസിഡൻറുമാർ), ഇബ്രാഹിം പുനത്തിൽ, കെ.വി. മുഹമ്മദ് കുട്ടി, എൻജിനീയർ പി. അബ്ദുൽ റസാഖ്, ഹംസ പാലക്കി (സെക്രട്ടറിമാർ), പി.ടി. മൊയ്തീൻകുട്ടി (ട്രഷ). അഡ്വ. ബി.എം. ഷംസുദ്ദീൻ, എ.പി. കുഞ്ഞാമു എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.