വില്യാപ്പള്ളി: മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ ഫിലിം ക്ലബിലെ പത്താംതരം വിദ്യാർഥി അഭിനവ് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മുഖമില്ലാത്തവരുടെ മുഖം' എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. മിലന്‍ സിദ്ധാര്‍ഥയാണ് ചിത്രത്തിെൻറ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പാര്‍ശ്വവത്കരിക്കിപ്പെടുന്ന കുട്ടികളുടെ നന്മകൾക്കു നേരെ കണ്ണുതുറപ്പിക്കുകയാണ് സിനിമ. പ്രകൃതിയുടെ ജൈവികത തൊട്ടറിയുന്നിടത്തു മാത്രമേ അറിവ് പൂർത്തിയാവൂവെന്ന് സമൂഹത്തോട് വിളിച്ചുപറയാനുള്ള ശ്രമമാണ് തിരക്കഥാകൃത്ത് നടത്തുന്നത്. തെൻറ പഠനത്തിനും കുടുംബത്തിനും താങ്ങാവാൻ കൃഷിപ്പണിയിലേർപ്പെടുന്ന മുരളി എന്ന കുട്ടിയായി വിദ്യാലയത്തിലെ ശ്രീരാഗാണ് വേഷമിട്ടത്. കൂടെ സ്കൂളിലെ മുപ്പതോളം വിദ്യാര്‍ഥികളും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. വൈലോപ്പിള്ളിയുടെ കയ്പവല്ലരി എന്ന കവിതയില്‍നിന്നുള്ള ഭാഗം ചിത്രത്തിന് മിഴിവേകുന്നുണ്ട്. പാവണയാണ് ആലാപനം നടത്തിയത്. സംഭാഷണമൊരുക്കിയത് ആര്‍ദ്ര അശോകാണ്. പ്രൊഡക്ഷൻ കണ്‍ട്രാളര്‍മാരായി അനിരുദ്ധ്, സെല്‍വ, റഖീദ് എന്നിവർ പ്രവര്‍ത്തിച്ചു. റോഡ് ഉദ്ഘാടനം കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലെ ഇരഞ്ഞിയുള്ളതിൽ പുളിക്കൂൽമുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ഒ. ബാലൻ അധ്യക്ഷത വഹിച്ചു. ഇടത്തിൽ ദാമോദരൻ, നാണു മാസ്റ്റർ, സി. രാജീവൻ, എ.പി. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.