ടി. പോക്കർ മാസ്​റ്ററുടെ മരണം: ഓർമയായത് പുസ്തകങ്ങളുടെ കൂട്ടുകാരൻ

നാദാപുരം: പുസ്തകങ്ങളെയും ലൈബ്രറിയെയും അങ്ങേയറ്റം സ്നേഹിച്ച പുസ്തകങ്ങളുടെ കൂട്ടുകാരനാണ് ഇന്നലെ വിടപറഞ്ഞ ടി. പോക്കർ മാസ്റ്റർ. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനെന്ന നിലക്ക് മേഖലയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പോക്കർ മാസ്റ്ററുടെ വ്യക്തിബന്ധവും സംശുദ്ധ ജീവിതവും നല്ല പങ്കാണ് വഹിച്ചത്. കുറ്റ്യാടി ഇസ്‌ലാമിയ കോളജ് കർമരംഗമായി മൂന്നു പതിറ്റാണ്ടിലധികം പ്രവർത്തിച്ച അദ്ദേഹം അവിടെ ഏറ്റവും കൂടുതൽ കാലം ലൈേബ്രറിയനായി പ്രവർത്തിച്ചു. ഇസ്‌ലാമിയ കോളജ് പ്രിൻസിപ്പലും സാഹിത്യകാരനുമായിരുന്ന പരേതനായ ഇ.വി. അബ്ദുവുമായുള്ള വ്യക്തിബന്ധമാണ് മാസ്റ്ററെ പുസ്തകങ്ങളുമായി അടുപ്പിച്ചത്. നാദാപുരം ജുമാമസ്ജിദ് മൈതാനിയിലെ ഖബറടക്കത്തിനുശേഷം നാദാപുരം സർഗ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് അബ്ദുറഹ്‌മാൻ കടമേരി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ഖാലിദ് മൂസ നദ്‌വി, സി.കെ. അബ്ദുല്ല മാസ്റ്റർ, മാഞ്ചാൽ അബ്ദുല്ല മൗലവി, എം.എ. വാണിമേൽ, ആർ.കെ. ഹമീദ്, സി.വി. ഹമീദ് ഹാജി, സി.പി. സലാം, കേളോത്ത് ഇസ്മായിൽ, കളത്തിൽ ഹമീദ്, എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി ഹംസ ഹൈഫ, ജലീൽ നാമത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.