പുറത്താക്കിയ വിദ്യാർഥികളെ തിരി​െച്ചടുത്തില്ല; രാമനാട്ടുകര ഭവൻസ് കോളജിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് അക്രമാസക്തമായി

* നാലുപൊലീസുകാരടക്കം എട്ട് പേർക്ക് പരിക്ക് * കണ്ണിൽ കണ്ടതെല്ലാം സമരക്കാർ തകർത്തു. കോളജിന് വൻ നാശം രാമനാട്ടുകര: കഴിഞ്ഞ അഞ്ച് മാസമായിട്ടും പുറത്താക്കിയ ഒമ്പത് വിദ്യാർഥികളെ തിരിച്ചെടുക്കാത്ത മാനേജ്മ​െൻറ് നടപടിയിൽ പ്രതിഷേധിച്ച് രാമനാട്ടുകര ഭവൻസ് പൾസാരെ ലോ കോളജിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഫറോക്ക് എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്കും നാല് ഡി.വൈ.എഫ്.െഎ പ്രവർത്തകർക്കും പരിക്കേറ്റു. പൊലീസ്വലയം ഭേദിച്ച് അകത്തുകയറിയ പ്രവർത്തകർ കോളജ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ് അടിച്ചുതകർക്കുകയൂം ജനൽചില്ലുകളും വാതിലുകളും കമ്പ്യൂട്ടറുകളും ഫർണിച്ചറും ചെടികളും പൂച്ചട്ടികളും നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ നാലുപേരെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലകമ്മിറ്റി അംഗങ്ങളായ മിൻഫാദ് (24), മിഥുൻദാസ് (24), പ്രവീൺ (33), ജാബിർ (23) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് ഡി.വൈ.എഫ്.ഐ ഫറോക്ക് ബ്ലോക്ക് കമ്മിറ്റി കൊളജിലേക്ക് മാർച്ച് നടത്തിയത്. കോളജി​െൻറ ജനൽചില്ലുകൾക്ക് കല്ലെറിഞ്ഞ പ്രവർത്തകർ പൊലീസിനെ തള്ളിമാറ്റി അകത്തുകയറുകയായിരുന്നു. കമ്പ്യൂട്ടറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനുകൾ തല്ലിപ്പൊളിക്കുകയും ഫയലുകൾ വാരി പുറത്തേക്കെറിയുകയും കോളജി​െൻറ മുൻവശത്തെ ഗ്ലാസുകളെല്ലാം എറിഞ്ഞുടക്കുകയും ചെയ്തിട്ടുണ്ട്. െപാലിസും പ്രവർത്തകരും തമ്മിൽ നിരവധി തവണ എറ്റുമുട്ടി. കോളജിൽ പഠനം നടക്കുന്ന സമയത്തുണ്ടായ അക്രമം വിദ്യാർഥികളെ പരിഭ്രാന്തരാക്കി. അവസാനം പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പുറത്താക്കിയത്. ഇതിനിടയിലാണ് ഫറോക്ക് എസ്.ഐ അടക്കം നാലുപൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റത്. ഫറോക്ക് എസ്.െഎ എ. രമേശ്കുമാർ (34), എ.എസ്.ഐ വിനായകൻ (47), സീനിയർ സി.പി.ഒ റെജി (32), എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ എസ്.ഐ, എ.എസ്.ഐ എന്നിവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോസ്റ്റൽ സി.ഐ പി.ആർ. സതീശ​െൻറ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി. പൊലീസിനെ അക്രമിച്ചവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് മാസം മുമ്പ് കോളജിൽ അന്യായമായി ഫീസ് വർധിപ്പച്ചതിനെതിരെ സമരം നടത്തിയ ഒമ്പത് വിദ്യാർഥികളെ പുറത്താക്കിയിരുന്നു. പിന്നീട് നടന്ന അനുരഞ്ജനചർച്ചയിൽ ഏഴ് വിദ്യാർഥികളെ തിരിച്ചെടുക്കാമെന്നും മൂന്ന് പേർക്ക് മറ്റു കോളജുകളിൽ ചേർന്നു പഠിക്കുന്നതിനുളള അവസരമൊരുക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ ചർച്ചയിലെ തിരുമാനം നടപ്പാക്കാത്ത കോളജ് മാനേജ്‌മ​െൻറ് വിദ്യാർഥികൾക്ക് മറ്റു കോളജുകളിൽ ചേരുന്നതിനുളള അവസരങ്ങൾ തടസ്സപ്പെടുത്തുന്ന പ്രവർത്തനമാണ് നടത്തിയതെന്ന് ഡി.വൈ.എഫ്.െഎ ആരോപിച്ചു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് കോളജിലേക്ക് മാർച്ച് നടത്തിയതെന്നും ഇതു തുടക്കംമാത്രമാണെന്നും കൂടുതൽ അക്രമസംഭവങ്ങൾ ഇനിയുമുണ്ടാകുമെന്നും സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതായി കോളജ് ഡയറക്ടർ പി. പരമേശ്വരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ലോ കോളജ്, ബി.എഡ് കോളജ് എന്നിവയിലെ പഠനം മുടങ്ങി. അക്രമസംഭവങ്ങളെ തുടർന്ന് രണ്ട് ദിവസത്തേക്ക് കോളജ് അടച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.