നാദാപുരം മാപ്പിളകല അക്കാദമി ഉപകേന്ദ്രം ഉദ്ഘാടനം ജനുവരി 14-ന്; സ്വാഗതസംഘം നിലവിൽവന്നു

നാദാപുരം: യു.ഡി.എഫ് പ്രതിഷേധത്തിനിടയിൽ നാദാപുരത്തെ മാപ്പിളകല അക്കാദമി ഉപകേന്ദ്രം ഉദ്ഘാടനത്തി​െൻറ സ്വാഗതസംഘം രൂപവത്കരിച്ചു. പരിപാടിയിൽ മുസ്ലിംലീഗ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.ജി. അസീസ് അടക്കം നിരവധി ലീഗ് പ്രവർത്തകർ പങ്കെടുത്തു. അതേസമയം, പരിപാടി രാഷ്ട്രീയവത്കരിച്ചുവെന്ന് ആരോപിച്ച് മുസ്ലിംലീഗ് പ്രവർത്തകർ സ്വാഗതസംഘം യോഗം നടക്കുന്നതിനിടയിൽ നാദാപുരത്ത് പ്രകടനം നടത്തി. മാപ്പിളകല അക്കാദമി സംസ്ഥാന സെക്രട്ടറി റസാഖ് പായിമ്പറോട്ട്, ഭാരവാഹികളായ ഫൈസൽ എളേറ്റിൽ, പുലിക്കോട്ടിൽ ഹൈദർ അലി എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനപരിപാടിക്ക് വി.സി. ഇഖ്ബാൽ കൺവീനറായി താൽക്കാലിക സ്വാഗതസംഘവും രൂപവത്കരിച്ചു. കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ ജില്ല ഉപകേന്ദ്രമാണ് നാദാപുരത്ത് തുടങ്ങുന്നത്. ഇതി​െൻറ ഓഫിസ് ഉദ്ഘാടനവും ഔദ്യോഗിക പ്രഖ്യാപനവും അടുത്ത മാസം 14ന് നാദാപുരത്ത് മന്ത്രി എ.കെ. ബാലൻ നടത്തും. ഉപകേന്ദ്രം വരുന്നതോടെ ഈ വേനലവധിക്കാലത്ത് കേരളത്തിലെ 110 -കലാകാരന്മാർക്ക് 21 -ദിവസം നീളുന്ന പരിശീലനം നാദാപുരത്ത് നടത്താൻ കഴിയുമെന്ന് സെക്രട്ടറി റസാഖ് അറിയിച്ചു. നരിക്കോൽ ഹമീദ് ഹാജി, കെ.കെ. മൊയ്‌തു, കരയത്ത് ഹമീദ് ഹാജി, യു.സി. ഹമീദ്, കുരിമ്പത്ത് കുഞ്ഞബ്ദുല്ല, വി.പി. കുഞ്ഞികൃഷ്ണൻ, പി.പി. ചാത്തു, സി.എച്ച്. ബാലകൃഷ്ണൻ, കുന്നത്ത് മൊയ്‌തു മാസ്റ്റർ, നവാസ് പാലേരി, ഇസ്മായിൽ ചേലക്കാട്, ഷൗക്കത്തലി എരോത്ത്, ചാത്തു മാസ്റ്റർ, കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു. പിണക്കം മാറ്റാൻ യു.ഡി.എഫുമായി ചർച്ച; അടുത്ത യോഗത്തിൽ പങ്കെടുത്തേക്കും നാദാപുരം: കേരള മാപ്പിളകല അക്കാദമി ഉദ്‌ഘാടന സ്വാഗതസംഘം രൂപവത്കരണ യോഗം വിളിച്ചതിനെ ചൊല്ലി യു.ഡി.എഫ് പിണക്കം മാറ്റാൻ ചൊവ്വാഴ്ച വൈകീട്ട് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന അനുരഞ്ജന യോഗത്തിൽ മഞ്ഞുരുക്കം. ചൊവ്വാഴ്ച നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ യു.ഡി.എഫ് വിട്ടുനിന്നെങ്കിലും അടുത്ത യോഗത്തിൽ പങ്കെടുക്കാമെന്ന് ധാരണയായി. ഇക്കാര്യം സി.പി.എം നേതാക്കൾ ചൊവ്വാഴ്ച യോഗത്തിൽ അറിയിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ യു.ഡി.എഫ് പ്രതിനിധികളെകൂടി ഉൾപ്പെടുത്തി സ്വാഗതസംഘം വിപുലീകരിക്കും. സംയുക്ത യോഗം അടുത്തുതന്നെ വിളിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.