ട്രംപി​െൻറ നടപടി അപകടകരം ^ഡോ. ദാവൂദ്​ അബ്​ദുല്ല

ട്രംപി​െൻറ നടപടി അപകടകരം -ഡോ. ദാവൂദ് അബ്ദുല്ല കോഴിക്കോട്: ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ നടപടി അപകടകരമാണെന്ന് മിഡിൽ ഇൗസ്റ്റ് മോണിറ്റർ ഡയറക്ടർ ഡോ. ദാവൂദ് അബ്ദുല്ല. പതിറ്റാണ്ടുകളായി ഫലസ്തീൻ ജനത സ്വീകരിച്ചുപോന്ന അനുരഞ്ജനമാർഗങ്ങളെ തള്ളുന്ന പ്രഖ്യാപനമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീൻ മീഡിയ ഇൻറർനാഷണൽ സെക്രട്ടറി ജനറൽ ഹിശാം ഖാസിം, ഏഷ്യ മിഡിൽ ഇൗസ്റ്റ് ഫോറം പ്രസിഡൻറ് ഡോ. മുഹമ്മദ് മക്റം എന്നിവർക്കൊപ്പം 'മാധ്യമം' ഒാഫിസ് സന്ദർശിക്കാനെത്തിയതായിരുന്നു ഡോ. ദാവൂദ്. ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ അക്രമികൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും ഇക്കാര്യത്തിൽ അവരെ ബോധവത്കരിക്കാനും വസ്തുതകൾ ബോധ്യപ്പെടുത്താനുമുള്ള ശ്രമം നടത്തിവരുകയാണെന്നും അവർ അറിയിച്ചു. 'മാധ്യമം' പബ്ലിഷർ ടി.കെ. ഫാറൂഖ്, അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ്, എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹീം, ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ തുടങ്ങിയവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.