തിരുവമ്പാടി: തിരുവമ്പാടി ആനക്കാംപൊയിൽ മറിപ്പുഴ റോഡ് വികസനത്തിന് ബഹുജനങ്ങൾ സഹകരിക്കണമെന്നാവശ്യപ്പെട്ട് 29ന് നടത്തും. റോഡിെൻറ വികസനത്തിന് ബജറ്റിൽ 30 കോടി അനുവദിച്ചിരിക്കെ വികസനവിരുദ്ധരെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്താണ് റോഡ് വികസന സമിതി ജാഥ സംഘടിപ്പിക്കുന്നത്. ജാഥ ഉദ്ഘാടനം ആനക്കാംപൊയിലിൽ ജോർജ് എം. തോമസ് എം.എൽ.എ നിർവഹിക്കും. വികസന സമിതി യോഗത്തിൽ ജോളി ജോസഫ്, സി.എൻ. പുരുഷോത്തമൻ, കെ.എം. മുഹമ്മദാലി, കെ.ഡി. ആൻറണി, സി. ഗണേഷ് ബാബു, കെ.എം. ബേബി, ഗീത വിനോദ് എന്നിവർ സംസാരിച്ചു. തുക നൽകി തിരുവമ്പാടി: പുല്ലൂരാംപാറ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഓഖി ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി. യൂനിറ്റ് പ്രസിഡൻറ് വി.ജെ. ജോർജ്, ആൻറണി തോമസ് എന്നിവർ നേതൃത്വം നൽകി. ഊർജ സംരക്ഷണ ബോധവത്കരണം തിരുവമ്പാടി: സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഊർജ സംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തി. സാലസ് മാത്യു അധ്യക്ഷത വഹിച്ചു. സി.ബി. അനിൽ ക്ലാസിന് നേതൃത്വം നൽകി. പി.കെ. സജിത്ത്, സജി ലൂക്കോസ്, എൻ.എ. സോമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.