പ്രതിഷേധിച്ചു

കൊടുവള്ളി: സ്‌കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വിവിധ വിഷയങ്ങൾക്ക് പാഠപുസ്തകങ്ങൾ നൽകാതെ പരീക്ഷ നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി. പാഠപുസ്തകം വിതരണം ചെയ്യാൻ കഴിയില്ലെങ്കിൽ പരീക്ഷ നടത്തിപ്പിൽനിന്നു സർക്കാർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെട്ട സർക്കാർ, ജീവനക്കാർക്കും അധ്യാപകർക്കും അടിയന്തരമായി ക്ഷാമബത്ത അനുവദിച്ചുനൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീജിത്ത്, മുഹമ്മദ് ഇഷാഖ്, ഷാജു പി. കൃഷ്ണൻ, പി.കെ. ഹരിദാസൻ, പി. സിജു, ഒ.കെ. മധു, കെ.കെ. ജസീർ, എം. പ്രകാശൻ, ബെന്നി ജോർജ് എന്നിവർ സംസാരിച്ചു. പടനിലത്ത് പുതിയ പാലം; പ്രാരംഭപ്രവർത്തനത്തിന് തുടക്കമായി കൊടുവള്ളി: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ അഞ്ചര കോടി രൂപ വിനിയോഗിച്ച് പൂനൂർ പുഴക്ക്് കുറുകെ പടനിലം കടവിൽ നിലവിലുള്ള പാലത്തിന് സമാനമായി നിർമിക്കുന്ന പാലത്തി​െൻറ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രാഥമിക നടപടിയെന്നനിലയിൽ പൊതുമരാമത്ത് വകുപ്പ് പാലത്തി​െൻറ എസ്റ്റിമേറ്റ്, ഡിസൈൻ, സ്കെച്ച് മുതലായവ തയാറാക്കും. ഇതി​െൻറ മുന്നോടിയായി വടകര ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ പാലത്തി​െൻറ പരിസരത്തെ കാടുകൾ വെട്ടിത്തെളിയിച്ചു. എസ്റ്റിമേറ്റും സ്കെച്ചും പ്ലാനും തയാറാക്കി പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉടൻ സർക്കാറിന് സമർപ്പിക്കും. പാലത്തിനായി ഏറ്റെടുക്കുന്ന ഭൂമി ഉടമകളുടെ സമ്മതപത്രവും അനുബന്ധ നടപടികളും റവന്യൂവകുപ്പ് മുഖേന പൂർത്തിയായിട്ടുണ്ട്. പടനിലം-നരിക്കുനി റോഡിലെ അരനൂറ്റാണ്ട് മുമ്പ് നിർമിച്ച പാലം ജീർണാവസ്ഥയിലാണ്. നന്നേ വീതികുറഞ്ഞ പാലത്തിൽ വാഹനങ്ങൾ പരസ്പരം വഴിമാറിക്കൊടുക്കുമ്പോൾ ഗതാഗത തടസ്സം പതിവാണ്. നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തെ തുടർന്ന് കുന്ദമംഗലം എം.എൽ.എ പി.ടി.എ. റഹീമും കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖും നടത്തിയ ശ്രമഫലമായാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പുതിയ പാലം നിർമാണത്തിന് അഞ്ചര കോടി രൂപ വകയിരുത്തിയത്. 2010ൽ വി.എസ് സർക്കാർ പാലം സ്ഥലമെടുപ്പിനായി ബജറ്റിൽ മൂന്നര കോടി രൂപയും വകയിരുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.