നരിക്കുനി: ജമാഅത്തെ ഇസ്ലാമി പുന്നശ്ശേരി യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ 'മാനവതയുടെ പ്രവാചകൻ' എന്ന വിഷയത്തിൽ നടന്ന സംഗമത്തിൽ ശിഹാബുദ്ദീൻ ഇബ്നു ഹംസ പ്രഭാഷണം നടത്തി. ശാന്തി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം.ടി. അബ്്ദുറഹീം അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് ജേതാക്കളായ വി.കെ. അനവദ്യ, വി. മിൻഹ ഷറഫ്, എൻ. റസ്മിയ ഹനാൻ, ആർ.എസ്. അസീം എന്നിവരെയും ഖുർആൻ ക്വിസ് ജേതാക്കളായ കെ.കെ. സീനത്ത്, കെ.പി. നൗഷാദ്, കെ.പി. ഷബിൻ ഷാദ് എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. സുധാകരൻ കുട്ടമ്പൂർ, കമ്ലേരി രാഘവൻ, ലോഹിതാക്ഷൻ തെക്കേടത്ത്, പ്രസന്ന ടീച്ചർ, കെ.പി. മുഹമ്മദ്, കെ.പി. അബ്്ദുൽമജീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.