കൊടുവള്ളി: കാർഷികവികസന കർഷകക്ഷേമവകുപ്പിെൻറ ഭാഗമായ അഗ്രികൾചറൽ ടെക്നോളജി മാനേജ്മെൻറ് ഏജൻസി(ആത്മ) കോഴിക്കോടിെൻറ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ബ്ലോക്ക്തല കാർഷികമേളയും പ്രദർശനവും കൊടുവള്ളി നഗരസഭ കമ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. കാർഷികമേളയുടെ ഉദ്ഘാടനം ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് ഏലിയാമ്മ ജോർജ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത്പ്രസിഡൻറുമാരായ പി.ടി. അഗസ്റ്റിൻ, സോളി ജോസഫ്, കെ.കെ. നന്ദകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് ഒതയോത്ത്, അബ്ദുൽ മജീദ്, അനിത, ടി.കെ. നസീർ, മുഹമ്മദ് ഫൈസൽ, ആശ എസ്. കുമാർ, ടി.കെ. നസീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.