ഈങ്ങാപ്പുഴ: ബസ്സ്റ്റാൻഡ് വികസനവും പൊതുജനതാൽപര്യവും മുൻനിർത്തി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ആവിഷ്കരിച്ച ഈങ്ങാപ്പുഴ ബസ്സ്റ്റാൻഡ് അമിനിറ്റി പദ്ധതി പാതിവഴിയിൽ നിലച്ചു. രണ്ടുകോടി എസ്റ്റിമേറ്റിൽ മൂന്ന് നിലകളുള്ള ബസ്സ്റ്റാൻഡ് കമേഴ്സ്യൽ കോംപ്ലക്സിെൻറ ആദ്യഘട്ടമെന്ന നിലക്കാണ് അമിനിറ്റി സെൻറർ നിർമാണം ആരംഭിച്ചത്. കംഫർട്ട് സ്റ്റേഷൻ, ഇൻഫർമേഷൻ സെൻറർ, സാംസ്കാരികനിലയം, റീഡിങ് റൂം തുടങ്ങിയവ സജ്ജീകരിക്കുന്നതോടൊപ്പം സ്വകാര്യകെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ കൂടി ഇവിടേക്ക് മാറ്റാനും ലക്ഷ്യമിട്ടിരുന്നു. ആദ്യഘട്ടമെന്നനിലയിൽ 2014-15 സാമ്പത്തികവർഷത്തിൽ സി. മോയിൻകുട്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ച് ഗ്രൗണ്ട് ഫ്ലോറിെൻറ കോൺക്രീറ്റ് വരെ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലുള്ള ഭരണസമിതി പദ്ധതി തുടർച്ചക്കുള്ള ഫണ്ട് വകയിരുത്താനോ കെട്ടിടത്തിെൻറ പണി പൂർത്തീകരിക്കാനോ നടപടിയെടുത്തിട്ടില്ല. ഷട്ടറുള്ള ഏഴ് മുറികൾ തേപ്പ് പണിനടത്തി വാടകക്ക് കൊടുത്താൽതന്നെ പഞ്ചായത്തിന് സ്ഥിരവരുമാനമാകും. എന്നാൽ, ഇതിനും മുതിരുന്നില്ല. ഗ്രാമപഞ്ചായത്ത് തയാറാക്കിയ പ്ലാൻ അനുസരിച്ച് കമേഴ്ഷ്യൽ കോംപ്ലക്സ് പൂർത്തിയാക്കാനുള്ള തുക പ്ലാൻഫണ്ടിൽ നിന്നോ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നോ വകയിരുത്തി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.