അപ്പക്സ്​ സമിതി യോഗം ഇന്ന്​

കോഴിക്കോട്: നഗരപാത വികസന പദ്ധതി സംരക്ഷണത്തി​െൻറ ഭാഗമായി ഡിസംബർ 20ന് വൈകീട്ട് അഞ്ചിന് ജില്ല കലക്ടറുടെ ചേംബറിൽ അപ്പക്സ് സമിതി യോഗം ചേരും. യോഗത്തിൽ എം.എൽ.എമാർ, കോഴിക്കോട് മേയർ, അസിസ്റ്റൻറ് കലക്ടർ, ട്രാഫിക് ഉദ്യോഗസ്ഥർ, കെ.ആർ.എഫ്.ബി, യു.എൽ.സി.സി.എസി​െൻറ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. നഗരപാത വികസന പദ്ധതിയിലെ ആറ് റോഡുകളുടെ പരിസരത്തുള്ള എല്ലാ കോർപറേഷൻ കൗൺസിലർമാരും െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും ജില്ലതല രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് േപ്രാജക്ട് മാനേജർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.