ഉള്ള്യേരി: ഗ്രാമപഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷമായി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ കക്കഞ്ചേരി ഇല്ലത്ത്താഴെ പ്രദേശത്ത് രണ്ട്പേര്‍ക്ക് നായയുടെ കടിയേറ്റു. കേഴക്കണ്ടി കുഞ്ഞിക്കണാരന്‍ നായര്‍ക്ക് -(71) വീട്ടുമുറ്റത്ത് തൊഴുത്തിന് സമീപം വെച്ചാണ് കടിയേറ്റത്. ഇയാള്‍ക്ക് കാലിലും മുതുകിലും കടിയേറ്റു. ഏറെനേരത്തെ മൽപിടിത്തത്തിന് ശേഷമാണ് നായ സ്ഥലംവിട്ടത്. തുടര്‍ന്ന്‍ അൽപം മാറി റോഡരികില്‍ ബസ് സ്റ്റോപ് നിർമാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇടക്കുടി താഴെകുനി മനു(-34)വിനും കടിയേറ്റു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഇയാളെ രക്ഷപ്പെടുത്തിയത്. രണ്ടുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രക്ഷപ്പെട്ട നായ പ്രദേശത്തുതന്നെ അലഞ്ഞുതിരിയുന്നത് നാട്ടുകാരില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പാലോറ ബസ്സ്റ്റോപ്പിനുസമീപത്തും കൊയക്കാടും തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവ്നായ്ക്കളുടെ ശല്യം വര്‍ധിച്ചിട്ടും ഒരുവിധ നടപടികളും ഉണ്ടാവാത്തത് ജനങ്ങളില്‍ വ്യാപകപരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.