കാപ്പിയിൽ^എകരൂൽ റോഡിന്​ അഞ്ച്​ കോടിയുടെ പ്രവർത്തനാനുമതി

കാപ്പിയിൽ-എകരൂൽ റോഡിന് അഞ്ച് കോടിയുടെ പ്രവർത്തനാനുമതി ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കാപ്പിയിൽ-എകരൂൽ റോഡിന് അഞ്ച് കോടിയുടെ നിർമാണപ്രവൃത്തിക്ക് സർക്കാർ അനുമതി നൽകി. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നേതൃത്വത്തിൽ വി.എം. കുട്ടികൃഷ്ണൻ, ഇസ്മയിൽ കുറുെമ്പായിൽ, എ.സി. ബൈജു, കെ.കെ. അരവിന്ദാക്ഷൻ, വേണു കാപ്പിയിൽ, ബിജു കാവുന്തറ എന്നിവർ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിവേദനം നൽകിയതിനെതുടർന്നാണ് അടിയന്തരനടപടി ഉണ്ടായത്. കട്ടിൽ വിതരണം ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിൽെപട്ട വൃദ്ധർക്കുള്ള കട്ടിൽവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി നിർവഹിച്ചു. വാർഡ് അംഗം കെ. ദേവേശൻ അധ്യക്ഷത വഹിച്ചു. കെ.കെ. ശിവരാമൻ നായർ, കെ.കെ. പത്മനാഭൻ, ലക്ഷ്മി തായില്ലത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.